ഇനി നമുക്ക് വീട്ടിൽ പുല്ലു പറിക്കാൻ ആളെ നിർത്തണ്ട നമ്മൾ പറിക്കുകയും വേണ്ട വളരെ എളുപ്പത്തിൽ ഈ പ്രശ്നത്തിനുള്ള പരിഹാരം കണ്ടെത്താം. ഇതുകൂടാതെ നിത്യജീവിതത്തിൽ വളരെ ഗുണപ്രദമായ ഒരുപാട് നല്ല ടിപ്പുകളും ഈ വീഡിയോയിൽ നിന്ന് മനസ്സിലാക്കാൻ സാധിക്കുന്നു. മല്ലിയില വാങ്ങിച്ചു സൂക്ഷിച്ചാൽ രണ്ടുമൂന്നു ദിവസത്തിനകം അവ ചീഞ്ഞു പോകുന്നതായി നമുക്ക് കാണാൻ സാധിക്കും.
ഫ്രിഡ്ജിൽ സൂക്ഷിച്ചാൽ പോലും ഇതാണ് അവസ്ഥ ഇതിനുള്ള നല്ലൊരു പരിഹാരമായി ആദ്യം തന്നെ അതിന്റെ വേരിലെ മണ്ണ് മുഴുവനും കഴുകി കളയാം. ഒരു പാത്രത്തിൽ കുറച്ച് വെള്ളം എടുത്ത് അതിലേക്ക് രണ്ടോ മൂന്നോ തുള്ളി വിനാഗിരി ഒഴിക്കുക. പിന്നീട് മല്ലിയില നന്നായി ആ വെള്ളത്തിൽ കഴുകി എടുത്താൽ മതി. അതിനുശേഷം ഒരു കവറിൽ പൊതിഞ്ഞ് നമുക്ക് സൂക്ഷിക്കാവുന്നതാണ്.
ഇങ്ങനെ ചെയ്യുമ്പോൾ ഏകദേശം മൂന്നാഴ്ചകളോളം കേടാവാതെ സൂക്ഷിക്കുവാൻ കഴിയുന്നു. പലപ്പോഴും വീട്ടിലെ പറമ്പുകളിൽ നമ്മൾ നേരിടുന്ന ഒരു പ്രശ്നമാണ് പുല്ലുകൾ. ചിലത് നമ്മൾ കൈകൊണ്ട് പറിച്ചാൽ പോലും വേഗത്തിൽ പോരില്ല. അത്തരത്തിലുള്ള പുല്ലുകൾ പറിച്ചു കളയാനുള്ള നല്ലൊരു വഴി ഇവിടെ പറയുന്നു. ഒരു പാത്രത്തിൽ കുറച്ചു സോപ്പുപൊടി എടുത്ത്.
അതിലേക്ക് വിനാഗിരി ചേർത്ത് കൊടുക്കണം. പിന്നീട് അതിലേക്ക് ഉപ്പു കൂടി ചേർത്ത് നന്നായി മിക്സ് ചെയ്തു കൊടുക്കുക. ആഴ്ചയിൽ ഒരു ദിവസം ഈ മിശ്രിതം പുല്ലുകളിൽ തളിച്ചു കൊടുത്താൽ പിന്നീട് ഈ പ്രശ്നം ഉണ്ടാവുകയില്ല. അതിലേക്ക് കുറച്ചു വെള്ളം കൂടി ചേർത്ത് സ്പ്രേ ചെയ്തുകൊടുക്കുക. കൂടുതൽ ടിപ്പുകൾ മനസ്സിലാക്കുന്നതിനായി വീഡിയോ മുഴുവനായും കാണൂ.