ഒരാളുടെ ജീവിതത്തിൽ വളരെ വലിയ പങ്കുവഹിക്കുന്ന ഒരു ഗ്രഹമാണ് ശുക്രൻ. ഈ ഗ്രഹം ഒരാളുടെ ജീവിതത്തിൽ പ്രബലമായ ഒന്നായി മാറുന്ന സമയത്ത് ആണ് ശുക്രമഹാദശ എന്ന് പറയുന്നത്. സാധാരണയായി ഒന്നും രണ്ടും കാലമല്ല 20 വർഷത്തോളം നീണ്ടു നിൽക്കുന്ന ഒന്നാണ് ശുക്രമഹാദശ. ആ കാലയളവിൽ ആ വ്യക്തിയുടെ വളരെ വലിയ മാറ്റങ്ങളാണ് ഉണ്ടാകുന്നത്. ആധിപത്യമുള്ള ഗ്രഹം ശക്തമാകുന്ന സമയമാണെന്ന് ഈ കാലത്തെ വിളിക്കപ്പെടുന്നു.
ഈ കാലയളവിൽ ശുക്രൻ്റെ ഊർജ്ജത്തിലാണ് ആ വ്യക്തിയുടെ ജീവിതം മുന്നോട്ടു പോവുക. പോസിറ്റീവായ ഫലങ്ങളും നെഗറ്റീവ് ആയ ഫലങ്ങളും ആ വ്യക്തിയുടെ ജീവിതത്തിൽ ഈ കാലയളവിൽ അനുഭവപ്പെടുന്നു. മറ്റ് ഗ്രഹങ്ങളുടെ ഉപ ദിശകളും ഇതിൽ വളരെ വലിയ പങ്കുവഹിക്കുന്നു. ഒരു വ്യക്തിയുടെ ജീവിതത്തിൽ ശുക്ര മഹാദശ വന്ന് കഴിഞ്ഞാൽ ഉണ്ടാകുന്ന മാറ്റങ്ങൾ എന്തെല്ലാമാണെന്ന് ഈ വീഡിയോയിലൂടെ വ്യക്തമായി തന്നെ മനസ്സിലാക്കാം.
ഇത് അനുഭവപ്പെടുന്ന വ്യക്തികൾക്ക് ജീവിതത്തിൽ ഭാഗ്യം വന്നു ചേരുന്നതാണ്. എന്നാൽ ഈ കാലയളവിൽ ശുക്രൻ വളരെ ദുർബലൻ ആണെങ്കിൽ മോശമായ കാലം ആയിരിക്കും ആ വ്യക്തിയുടെ ജീവിതത്തിൽ ഉണ്ടാവുക. സന്താനഭാഗ്യം ഇല്ലാതാവുകയും ലഹരിക്ക് അടിമയാവുകയും ചെയ്യപ്പെടുന്നു. ഒരുപാട് വെല്ലുവിളികൾ വന്നുചേരുന്നതാണ്. ജാതകത്തിൽ ശുക്രൻ ദുർബലനായാൽ.
ചെയ്യേണ്ട ചില പ്രതിവിധികൾ ഉണ്ട്. അതിനെക്കുറിച്ച് വ്യക്തമായി തന്നെ ഈ വീഡിയോയിൽ പ്രതിപാദിക്കുന്നു. ശുക്രൻ്റെ അനുഗ്രഹം ലഭിക്കുവാൻ ലക്ഷ്മിദേവിയെ നല്ലതുപോലെ പ്രാർത്ഥിക്കുക. ലക്ഷ്മി ദേവിയെ പ്രീതിപ്പെടുത്തിയാൽ ശുക്രനും ആയി ബന്ധപ്പെട്ട ഉണ്ടാകുന്ന ദോഷങ്ങളെല്ലാം ഇല്ലാതാവും. ശുക്രദശയെ കുറിച്ച് അറിയുവാനും പ്രതിവിധികൾ മനസ്സിലാക്കുവാനും വീഡിയോ കാണുക.