മെഡിക്കൽ ഷോപ്പുകളിൽ നിന്നും വാങ്ങിക്കാൻ ലഭിക്കുന്ന ഒന്നാണ് ഹൈഡ്രജൻ പെറോക്സൈഡ്. ഹൈഡ്രജന്റെ രണ്ട് ആറ്റങ്ങളും ഓക്സിജന്റെ രണ്ട് ആറ്റങ്ങളും ചേർന്നതാണ് ഹൈഡ്രജൻ പെറോക്സൈഡിന്റെ രാസസൂത്രം. ഒരു ബോട്ടിൽ ഹൈഡ്രജൻ പെറോക്സൈഡ് വാങ്ങിക്കുവാൻ വെറും 20 രൂപയാണ് വില വരുന്നത്. മിക്ക ആളുകളും ഇത് വാങ്ങിച്ചു ഉപയോഗിച്ചിട്ടുണ്ടാവും എന്നാൽ പലർക്കും ഇതിൻറെ ഒരുപാട് ഗുണങ്ങൾ അറിയണമെന്നില്ല ഹൈഡ്രജൻ പെറോക്സൈഡ്.
വ്യത്യസ്തമായ ഉപയോഗങ്ങളാണ് ഈ വീഡിയോയിലൂടെ വെളിപ്പെടുത്തുന്നത്. ചർമ്മത്തിൽ മുറിവുകൾ ഉണ്ടാകുമ്പോൾ സാധാരണയായി ഹൈഡ്രജൻ പെറോക്സൈഡ് പുരട്ടാറുണ്ട്. ഇത് മുറിവ് വൃത്തിയാക്കുവാനും അത് ഉണങ്ങി കിട്ടുവാനും സഹായകമാണ്. പല്ലുകൾക്ക് നല്ല വെള്ള നിറം ലഭിക്കുന്നതിനായി ഹൈഡ്രജൻ പെറോക്സൈഡും തുല്യ അളവിൽ വെള്ളവും ചേർത്ത് ഗാർഗൽ ചെയ്യുന്നത് ഗുണകരമാണ് തുണികളിലെ കറ കളയുവാനും.
ടൈലുകളിൽ പറ്റി പിടിച്ചിരിക്കുന്ന കറ കളയുവാനും ഹൈഡ്രജൻ പെറോക്സൈഡ് ഉപയോഗിക്കുക. അതിനായി ബേക്കിംഗ് സോഡാ ഹൈഡ്രജൻ പെറോക്സൈഡ് ജലം എന്നിവ മിക്സ് ചെയ്തു അതിൽ കറ പിടിച്ച തുണികൾ മുക്കിവയ്ക്കുന്നത് ഏറെ ഗുണകരമാണ്. അതിനുശേഷം സാധാരണ വെള്ളം ഉപയോഗിച്ച് കഴുകിയാൽ തുണിയുടെ നിറം വർദ്ധിക്കുകയും കറകൾ മുഴുവനും ഇളകി പോവുകയും ചെയ്യുന്നു നഖങ്ങൾക്കിടയിലെ അഴുക്ക് കളയുവാൻ.
ഇത് ഏറെ ഗുണകരമാണ് നഖത്തിൽ ഒഴിച്ച് കൊടുക്കുമ്പോൾ ചളി പതഞ്ഞു പൊങ്ങുന്നു. അടുക്കളയിൽ പച്ചക്കറി മുറിക്കുന്ന ബോർഡ് പാത്രം കഴുകുന്ന സ്പോഞ്ച് തുടങ്ങിയവ അണുവിമുക്തമാക്കുവാൻ ഹൈഡ്രജൻ പെറോക്സൈഡ് ഉപയോഗിക്കാവുന്നതാണ്. കൂടാതെ ബേസിൽ കിച്ചൻ സിങ്ക് തുടങ്ങിയവ വൃത്തിയാക്കുവാനും ദുർഗന്ധം അകറ്റുവാനും ഉപയോഗിക്കാവുന്നതാണ്. ഇതിൻറെ കൂടുതൽ ഗുണങ്ങൾ മനസ്സിലാക്കുവാനായി വീഡിയോ കാണുക.