ചിരട്ട കൊണ്ട് ഇത്രയും ഉപയോഗങ്ങൾ ഉണ്ടെന്ന് നിങ്ങൾക്കറിയാമോ

ചിരട്ട കൊണ്ട് ഒരുപാട് ഉപയോഗങ്ങളുണ്ട് . നമ്മൾ സാധാരണയായി തേങ്ങ ചിരണ്ടി കഴിഞ്ഞാൽ ചിരട്ട അടുപ്പിൽ ഇട്ട് കത്തിക്കുകയോ പുറത്ത് കളയുകയോ ആണ് പതിവ് .ചിരട്ട കൊണ്ടുള്ള ഈ ഉപയോഗങ്ങൾ അറിഞ്ഞു കഴിഞ്ഞാൽ നിങ്ങൾ ഇനി ഒരിക്കലും ചിരട്ട വലിച്ചെറിയുകയില്ല . ചിരട്ട ഉപയോഗിച്ച് നല്ല മനോഹരമായ പൂപ്പാത്രങ്ങൾ ഉണ്ടാക്കാം . ചിരട്ടയുടെ പുറംഭാഗത്തെ നാരുകൾ ഒരു സാന്റ് പേപ്പർ ഉപയോഗിച്ച് ഉരച്ച് മിനുസപ്പെടുത്തുക.

   

അതിനുശേഷം ചിരട്ടയുടെ പുറംഭാഗത്ത് നിങ്ങൾക്ക് ഇഷ്ടമുള്ള നിറത്തിലുള്ള പെയിന്റ് അടിക്കുക . ഇതിനുമുകളിൽ മുത്തുകളോ ലൈസോ അല്ലെങ്കിൽ മറ്റ് വർണ്ണത്തിലുള്ള പെയിന്റോ ഉപയോഗിച്ച് ഡിസൈനുകൾ ചെയ്യാവുന്നതാണ്. ഐസ്ക്രീം സ്റ്റിക്കുകൾ 8 എണ്ണം ആവശ്യമാണ് . ഇത് ചതുരാകൃതിയിൽ രണ്ട് ലയർ ആയി ഗ്ലൂ ഗൺ ഉപയോഗിച്ച് ഒട്ടിക്കുക. അതിനു മുകളിലായി ചിരട്ട സെറ്റ് ചെയ്തു വയ്ക്കുക . ചിരട്ടയിൽ മണ്ണ് നിറച്ച് മനോഹരമായ ചെടികൾ നടാം .

ഐസ്ക്രീം സ്റ്റിക്കുകളിൽ നിന്ന് നൂല് കെട്ടി ഞാത്തി ഇടാവുന്നതാണ് ഇതിനെ ഇനി നിങ്ങളുടെ ഇഷ്ടം അനുസരിച്ച് അലങ്കരിക്കാം . ഒരു തേങ്ങയുടെ തന്നെ 2 ചിരട്ടകൾ എടുത്ത് ഉരച്ച് വൃത്തിയാക്കുക . ശേഷം ഇതിനു പുറംഭാഗത്ത് ഭംഗിയായി പെയിന്റ് അടിക്കുക . ഒരു ചിരട്ടയുടെ അടിഭാഗത്ത് ഒരു വള ഒട്ടിച്ചു വയ്ക്കുക . മറു ചിരട്ടയുടെ മുകളിലായി ഉപയോഗിച്ച് ഒരു കൂന പോലെ ഡിസൈൻ നൽകാവുന്നതാണ്.

എല്ലാത്തിനും ഒരേ നിറം പെയിന്റ് അടിച്ചാൽ മനോഹരമായിരിക്കും . ചിരട്ടകളിൽ മുത്തുകളും ലൈസുകളും വെച്ച് മോഡി പിടിപ്പിക്കാം . ഇതിപ്പോൾ ഒരു അടപ്പുള്ള പാത്രം പോലെയായി . ഇനി ഇതിൽ മാല,കമ്മൽ, വള അങ്ങനെ എന്തും സൂക്ഷിക്കാം .ഇനി ആരോഗ്യപരമായ പരിചരണത്തിനും ചിരട്ട ഉപയോഗിക്കാം . കൊളസ്ട്രോൾ കുറയ്ക്കാൻ ചിരട്ട ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് വളരെ നല്ലതാണ്.