ഇനി നിങ്ങൾക്കും സുന്ദരിയാകാം കാര്യം നിസ്സാരമാണ്

എല്ലാ മനുഷ്യരുടെയും ഉള്ളിലെ ഒരു ആഗ്രഹമാണ് നല്ല വെളുവെളുത്ത, മിനുമിനുത്ത സ്കിൻ . മാർക്കറ്റിൽ ഇന്ന് വെളുക്കാനായി ഒരുപാട് സാധനങ്ങൾ ലഭ്യമാണ്. പലരും വലിയ പൈസ കൊടുത്തു തന്നെ ഈ സാധനങ്ങൾ വാങ്ങി ഉപയോഗിക്കാറുണ്ട് . തൊലിയുടെ പരിചരണത്തിനായി പലതരത്തിലുള്ള പ്രോഡക്ടുകളാണ് ഇന്ന് പല കമ്പനികളും പുറത്തിറക്കുന്നത്.

   

എന്നാൽ അധികം ഒന്നും പൈസ ചെലവില്ലാതെ തന്നെ നമുക്കും നല്ല വെളുത്ത സ്വന്തമാക്കാം . അതിനായി നമ്മുടെ വീട്ടിലുള്ള സാധനങ്ങൾ മാത്രം മതിയാകും. റാഗിപ്പൊടി, ചെറുനാരങ്ങ, പാൽ എന്നിവ മാത്രമേ ഇതിനായി ആവശ്യമുള്ളൂ . രണ്ട് സ്പൂൺ റാഗിപ്പൊടി, ഒരു സ്പൂൺ നാരങ്ങ നീര്, രണ്ട് സ്പൂൺ പാൽ ഇവ മൂന്നും നന്നായി മിക്സ് ചെയ്യുക. ഇത് നന്നായി യോജിപ്പിച്ച ശേഷം.

നമ്മുടെ മുഖത്തും കൈകളിലും എല്ലാം പുരട്ടുക  അൽപനേരം മസാജ് ചെയ്തു കൊടുക്കുന്നത് വളരെ നല്ലതാണ് . ഉണങ്ങാൻ തുടങ്ങുമ്പോൾ വെള്ളത്തിൽ കഴുകിയെടുക്കാം. നല്ലപോലെ കഴുകി വൃത്തിയാക്കുമ്പോൾ തന്നെ നമ്മുടെ തൊലിയിൽ വരുന്ന മാറ്റങ്ങൾ നിങ്ങൾക്ക് കാണാവുന്നതാണ്. ആഴ്ചയിൽ പലതവണകളായി ഇത് ചെയ്താൽ നിങ്ങൾക്കും നല്ല വെളുത്ത സ്കിൻ സ്വന്തമാക്കാം.

മാർക്കറ്റിൽ നിന്നും വലിയ വില കൊടുത്ത് നാം വാങ്ങുന്ന പല പ്രോഡക്ടുകളും പല സൈഡ് എഫക്ടുകളും ഉള്ളവയാണ്. എന്നാൽ വീട്ടിൽ തന്നെ ഉള്ള വസ്തുക്കൾ ഉപയോഗിച്ച് നമ്മൾ തന്നെ ഉണ്ടാക്കുന്ന ഈ പാക്ക് നമുക്ക് യാതൊരുവിധ ദോഷങ്ങളും ചെയ്യുന്നില്ല . മാത്രമല്ല ഇത് തയ്യാറാക്കുന്നതിനും വളരെ എളുപ്പമാണ് . ഈ പാക്ക് എങ്ങനെ തയ്യാറാക്കും എന്ന് അറിയുന്നതിനായി വീഡിയോ കണ്ടു നോക്കൂ.