ലോകം മുഴുവൻ ആഘോഷിക്കുന്ന ഒരു ഉത്സവമാണ് ക്രിസ്തുമസ്. ക്രിസ്തുമസിന് പലവിധ അലങ്കാരങ്ങൾ നമ്മൾ വീട്ടിൽ തയ്യാറാക്കാറുണ്ട്. കടകളിലും മറ്റും ഈ സമയങ്ങളിൽ ധാരാളം വിളക്കുകളും നക്ഷത്രങ്ങളും അലങ്കാരവസ്തുക്കളും കാണാം. ധാരാളം പൈസ മുടക്കിയാണ് നാം അതെല്ലാം വാങ്ങുന്നത്. എന്നാൽ ഒട്ടും ചിലവില്ലാതെ തന്നെ ക്രിസ്തുമസിനുള്ള നക്ഷത്രം നമുക്ക് വീട്ടിൽ തന്നെ ഉണ്ടാക്കാം. പേപ്പർ ബാഗുകളുടെ കാലമാണല്ലോ ഇത്. കടയിൽ നിന്നും സാധനങ്ങൾ വാങ്ങുമ്പോൾ നമുക്ക് പേപ്പർ ബാഗുകൾ ആണ് ഇപ്പോൾ ലഭിക്കുന്നത്.
സാധാരണയായി നമ്മൾ ഈ പേപ്പർ ബാഗുകൾ കത്തിച്ചു കളയാറാണ് പതിവ്. എന്നാൽ ഇത് ഉപയോഗപ്പെടുത്തി വളരെ മനോഹരമായ നക്ഷത്രം നമുക്ക് തയ്യാറാക്കാം. ഇതിനായി 6 പേപ്പർ ബാഗുകൾ വേണം. പേപ്പർ ബാഗുകളുടെ ചെറിയ മടക്കുകൾ നിവർത്തി ചതുരാകൃതിയിൽ ആക്കി എടുക്കുക. ഒരു ഇസ്തിരിപ്പെട്ടി ഉപയോഗിച്ച് തേച്ചു കൊടുത്താൽ വളരെ ഭംഗിയായി നിൽക്കും. ഇതിന്റെ തുറന്നിരിക്കുന്ന ഭാഗത്ത് ഇരുവശങ്ങളിൽ നിന്നും കോൺ ആകൃതിയിൽ വെട്ടുക. ഇങ്ങനെ ആറെണ്ണവും വെട്ടി എടുക്കുക.
ഇതിന്റെ പേപ്പർ ബാഗിന്റെ ഒരു വശത്ത് പശ തേച്ച് അടുത്ത കവർ ഒട്ടിക്കുക. ഇങ്ങനെ ആറെണ്ണവും ഒട്ടിച്ചെടുക്കുക. രണ്ടറ്റത്തും വരുന്ന പേപ്പർ ബാഗിന്റെ മദ്യഭാഗത്ത് നീണ്ട ഒരു നൂൽ ഒട്ടിച്ചു വയ്ക്കുക. ഇവ രണ്ടും കൂട്ടി കെട്ടിയാൽ നല്ല ഒരു നക്ഷത്രമായി.ഒരു ചാർട്ട് പേപ്പർ 6 കഷണങ്ങളായി മുറിച്ച് മുകളിൽ നിന്ന് മധ്യഭാഗത്തേക്ക് എന്ന രീതിയിൽ റ ആകൃതിയിൽ ആറെണ്ണം വരയ്ക്കുക.
അധികം വരുന്ന ഭാഗങ്ങൾ വെട്ടിക്കളയുക. ശേഷം ആറു മടക്കുകൾ ആക്കുക. എല്ലാ കഷ്ണങ്ങളും ഇതുപോലെ മടക്കി എടുക്കണം. എല്ലാതും ചേർത്ത് ഒട്ടിക്കുക. രണ്ട് അറ്റത്തും വരുന്ന കഷ്ണങ്ങളിൽ നൂല് ഒട്ടിച്ച് ചേർത്ത് കെട്ടുക. ഇതുപോലെ ചെറിയ ഒരു നക്ഷത്രവും ഉണ്ടാക്കി വലിയ നക്ഷത്രത്തിന്റെ മുകളിൽ ഒട്ടിച്ചു വയ്ക്കുക. ഇപ്പോൾ മനോഹരമായ ഒരു നക്ഷത്രമായി. കൂടുതൽ അറിയാൻ വീഡിയോ കാണാം.