പലരുടെയും ഒരു പ്രധാന പ്രശ്നമാണ് നരച്ച മുടിയും ഉള്ള കുറഞ്ഞ മുടിയും. എന്നാൽ മുടിയുടെ എല്ലാ പ്രശ്നങ്ങളും ഒന്നിച്ച് പരിഹരിക്കാൻ സഹായിക്കുന്ന വിദ്യ പരിചയപ്പെടാം.ഒരു പിടി പനിക്കൂർക്കയില, ഒരു സ്പൂൺ കരിംജീരകം, ഒരു സ്പൂൺ ഉലുവ എന്നിവ മിക്സിയിലിട്ട് നന്നായി അടിച്ചെടുക്കുക. ഇതിലേക്ക് ഒരു വലിയ ഗ്ലാസ് വെള്ളമൊഴിച്ച് അടുപ്പിൽ വെച്ച് നന്നായി തിളപ്പിക്കുക.
ഇത് തണുത്ത ശേഷം തലയിൽ എല്ലാ ഭാഗത്തും നന്നായി തേച്ചുപിടിപ്പിക്കുക. അരമണിക്കൂറിന് ശേഷം ഇത് കഴുകി കളയാം. ഇതൊരു നല്ല ഹെയർ ടോണർ ആണ്. മുതിർന്നവർക്കും കുട്ടികൾക്കും ഒരുപോലെ ഉപയോഗിക്കാവുന്നതാണ്. ഒരുപാട് പൈസ മുടക്കി മുടി കറുപ്പിക്കുന്നതിനുള്ള സാധനങ്ങൾ വാങ്ങി കൂട്ടുന്നവർക്കും ഒരു വിദ്യ പറഞ്ഞുതരാം. ഒരു സ്പൂൺ ഉണക്ക നെല്ലിക്ക പൊടി, രണ്ട് സ്പൂൺ മൈലാഞ്ചി പൊടി.
ഇത് കുതിരാൻ പാകത്തിനുള്ള പനിക്കൂർക്ക മിശ്രിതം ഇവർ നന്നായി യോജിപ്പിച്ച് ഒരു പാത്രത്തിൽ ഒരു രാത്രി മുഴുവനും വയ്ക്കുക. പിറ്റേദിവസത്തേക്ക് ഇത് നല്ല കറുത്ത നിറം ആയിട്ടുണ്ടാകും. ഇത് തലയിൽ എല്ലാ ഭാഗത്തും തേച്ചുപിടിപ്പിച്ച് അരമണിക്കൂറിന് ശേഷം കഴുകി കളയാം. ഒറ്റ ഉപയോഗത്തിൽ തന്നെ നിങ്ങൾക്ക് ഇതിന്റെ ഫലം അനുഭവിച്ചറിയാവുന്നതാണ്.
ഇത് തലയിൽ നിന്നും കഴുകി കളയുന്നതിനായി ഒരു നല്ല ഷാമ്പു പരിചയപ്പെടാം. ഒരു പിടി ചെമ്പരത്തി ഇല, ഒരുപിടി പനിക്കൂർക്ക ഇല ഇവ ചെറിയ ചൂടുവെള്ളത്തിൽ മിക്സിയിൽ നന്നായി അരച്ചെടുത്ത് തല മുഴുവനായി കഴുകിയെടുക്കുക. പ്രകൃതിദത്തമായി നമ്മൾ ഉണ്ടാക്കുന്ന ഈ ഷാമ്പുവിന് യാതൊരു സൈഡ് എഫക്ടുകളും ഇല്ലാത്തതാണ്. ഏത് പ്രായത്തിലുള്ളവർക്കും ഇവ ധൈര്യമായി ഉപയോഗിക്കാവുന്നതാണ്.