വെറുതെ കളയുന്ന ഈ സാധനങ്ങൾ മതിയാകും വീട് വെട്ടി തിളങ്ങാൻ

നമ്മൾ പലപ്പോഴും ഉപയോഗശൂന്യമായി കളയുന്ന വസ്തുക്കൾ ഉപയോഗിച്ച് നമുക്ക് നമ്മുടെ വീട് വൃത്തിയാക്കി എടുക്കാവുന്നതാണ്. കറപിടിച്ച സ്റ്റീൽ പാത്രങ്ങളും മുഷിഞ്ഞ ചില്ല് പാത്രങ്ങളുമെല്ലാം പിന്നീട് ഉപയോഗിക്കാൻ കഴിയാതെ നമ്മളിൽ പലരും കളഞ്ഞിട്ടുണ്ടാകും. എന്നാൽ ചെറിയൊരു സൂത്രവിദ്യ ഉപയോഗിച്ച് നമുക്ക് ഈ കറകളെല്ലാം കളഞ്ഞ് പാത്രങ്ങളെ വെട്ടി തിളങ്ങുന്നവയാക്കാൻ സാധിക്കും.

   

നമ്മൾ വെറുതെ കളയുന്ന കഞ്ഞിവെള്ളം ഒഴിഞ്ഞ പേസ്റ്റിന്റെ കൂട് എന്നിവ ഉപയോഗിച്ച് ഈ പാത്രങ്ങളിലെ കറ മാറ്റിയെടുക്കാം. ഒരു പാത്രത്തിലേക്ക് ആവശ്യത്തിനുള്ള കഞ്ഞിവെള്ളം എടുക്കുക. ഇതിലേക്ക് ഒഴിഞ്ഞ പേസ്റ്റിന്റെ കൂടുകൾ മൂന്നോ നാലോ കഷ്ണമായി മുറിച്ച് ഇടുക. അതിലുള്ള പേസ്റ്റിന്റെ അംശം എല്ലാം കഞ്ഞി വെള്ളത്തിലേക്ക് തിരുമി ചേർക്കുക.

ഇതിൽ മുഷിവുള്ള പാത്രങ്ങൾ അരമണിക്കൂർ മുക്കി വയ്ക്കുക. അതിനുശേഷം നല്ല വെള്ളത്തിൽ ഈ പാത്രങ്ങൾ കഴുകിയെടുക്കുമ്പോൾ അതിലെ കറകളെല്ലാം പോയിട്ടുണ്ടാകും. ഇതേ മിശ്രിതത്തിലേക്ക് ഒരു സ്പൂൺ പൊടി ഉപ്പ് ഒരു സ്പൂൺ സോപ്പുപൊടി എന്നിവ ചേർത്ത് നന്നായി ഇളക്കി കറപിടിച്ച വാഷ് ബേസൻ വൃത്തിയാക്കാവുന്നതാണ്. ഒരു സ്പ്രേ പാത്രത്തിൽ ഈ മിശ്രിതം ഒഴിച്ച് വാഷ്ബേസിനിൽ തളിച്ചിടുക.

അരമണിക്കൂറിന് ശേഷം ഒരു സ്ക്രബർ ഉപയോഗിച്ച് നന്നായി കഴുകി എടുത്താൽ വാഷ്ബേസിനിലെ കറകൾ എല്ലാം പോയതായി കാണാം. ഇതേ മിശ്രിതം തന്നെ ബാത്റൂമിലെ ടൈൽ കഴുകാൻ നമുക്ക് ഉപയോഗിക്കാം. ടൈലിൽ ഈ മിശ്രിതം കളിച്ച അരമണിക്കൂറിന് ശേഷം സ്ക്രബർ ഉപയോഗിച്ചു അല്ലെങ്കിൽ ചകിരി ഉപയോഗിച്ചു ഉരച്ച് വൃത്തിയാക്കിയാൽ ടൈലിലെ കറകൾ എല്ലാം പോയി ബാത്റൂം വെട്ടി തിളങ്ങുന്നതാകും.