ഒരു ഗർഭിണി കഴിക്കാൻ പാടില്ലാത്ത ചില ഭക്ഷണ വിഭവങ്ങൾ. ഗർഭിണികൾ ഈ പഴങ്ങൾ കഴിച്ചാൽ സംഭവിക്കാവുന്നത്.

ഒരു സ്ത്രീയുടെ ജീവിതത്തിൽ ഒരുപാട് പ്രാധാന്യമുള്ള സമയമാണ് ഗർഭാവസ്ഥ. അവളുടെ ജീവനോടൊപ്പം തന്നെ മറ്റൊരു ജീവൻ കൂടി വളർന്നു വരുന്ന സമയമാണ് ഇത്. അതുകൊണ്ടുതന്നെ സ്വന്തം ആലോചനത്തെ കുറിച്ച് മാത്രം ചിന്തിചാൽ പോര് മറിച്ച് കുഞ്ഞിന്റെ കൂടി ആരോഗ്യത്തെക്കുറിച്ച് ചിന്ത ഉണ്ടാകണം. ഈ കാരണങ്ങൾ കൊണ്ട് തന്നെ ഒരു ഗർഭിണി കഴിക്കുന്ന ഭക്ഷണത്തിന്റെ കാര്യത്തിൽ അല്പം കൂടുതൽ ശ്രദ്ധ കൊടുക്കണം.

   

ഗർഭാവസ്ഥയിൽ ഇരിക്കുന്ന സ്ത്രീ മാത്രമല്ല കുടുംബത്തിലുള്ള മറ്റ് ആളുകളും അവളുടെ ആരോഗ്യത്തെയും ഭക്ഷണത്തെയും കുറിച്ചുള്ള ശ്രദ്ധ കൂടുതൽ കേന്ദ്രീകരിക്കണം. പ്രധാനമായും ഒരു ഗർഭിണി കഴിക്കാൻ പാടില്ലാത്ത ഭക്ഷണങ്ങളിൽ ഏറ്റവും മുൻപന്തിയിൽ തന്നെ പൈനാപ്പിൾ പറയാനാകും. പൈനാപ്പിളിൽ അടങ്ങിയിട്ടുള്ള ചില ഘടകങ്ങൾ ഗർഭിണിയുടെ ശരീരത്തിൽ ചില ഹോർമോൺ വ്യതിയാനങ്ങൾക്ക്.

കാരണമാകും ഇത് യൂട്രസിനെ ബാധിക്കും എന്നതുകൊണ്ട് തന്നെ ഒഴിവാക്കുന്നതാണ് ഉത്തമം. ചെറിയ അളവിൽ കഴിക്കാം എങ്കിലും പലരും ഇതിനുവേണ്ടി റിസ്ക് എടുക്കാറില്ല. പപ്പായയും മുൻപന്തിയിൽ തന്നെയുണ്ട് കാരണം പപ്പായ പച്ചക്ക് കഴിക്കുന്നത് ഒരുപാട് ദോഷം ചെയ്യും. ഇതിലടങ്ങിയിട്ടുള്ള ചില ഘടകങ്ങൾ ഗർഭാവസ്ഥയ്ക്ക് വളരെ ദോഷം ചെയ്യുന്ന കാര്യങ്ങളാണ്.

എന്നാൽ പഴുത്ത പപ്പായ ചെറിയ അളവിൽ വരെ കഴിക്കാവുന്നതാണ്. ജങ്ക് ഫോട്ടോകളും ഹോട്ടൽ ഭക്ഷണങ്ങളും പരമാവധിയും ഒഴിവാക്കി നിർത്തുന്നത് തന്നെയാണ് ഉത്തമം. അധികം വേവിക്കാത്ത രീതിയിലുള്ള ഭക്ഷണങ്ങൾ കഴിക്കാതിരിക്കുക പ്രത്യേകിച്ച് മുട്ട. ബുൾസൈ പോലുള്ള ഭക്ഷണങ്ങൾ കഴിക്കുമ്പോൾ ഇവ അകത്തു ചൊല്ലുന്നത് കൊണ്ട് തന്നെ ഒരുപാട് ദോഷവശങ്ങൾ ഉണ്ടാകും. കാപ്പി, ചായ, ഗ്രീൻ ടീ, സോഫ്റ്റ് ഡ്രിങ്ക്സ് എന്നിവയും ഒഴിവാക്കാം.

Leave a Reply

Your email address will not be published. Required fields are marked *