ഔഷധഗുണങ്ങൾ ഏറെയുള്ള സസ്യമാണ് ആടലോടകം. ആയുർവേദത്തിൽ വളരെയധികം ഉപയോഗിച്ചുവരുന്ന ഒരു സസ്യം കൂടിയാണിത് ആടലോടകത്തിന്റെ ഇലയും വിത്തും വേരും എല്ലാം തന്നെ ഔഷധത്തിനുവേണ്ടി ഉപയോഗിക്കാറുണ്ട്. ഔഷധസസ്യം എന്ന നിലയിൽ വീടുകളിൽ ഈ ചെടിയെ വളർത്തുന്നത് വളരെയധികം നല്ലതാണ്. വൈദ്യ മാതാവ് എന്ന പേരു കൂടി ആടലോടകത്തിലുണ്ട്. തുമ്മൽ കഫക്കെട്ട് ചുമ മഞ്ഞപ്പിത്തം ത്വക്ക് രോഗം എന്നിവയ്ക്ക് ഒക്കെ ആടലോടകം മുഖ്യമരുന്നാക്കി ചേർത്ത്.
ഇതിന്റെ കഷായം ചേർത്ത് കുടിക്കുകയാണെങ്കിൽ കൈകാലുകൾ നീറുന്നത് ഇല്ലാതാക്കാം. ആടലോടകത്തിന്റെ വേര് കഷായം ചേർത്ത് കുടിക്കുകയാണെങ്കിൽ ആസ്മക്ക് വലിയ പരിഹാരമാണ്. ആടലോടകത്തിന്റെ ഇല കുത്തിപ്പിഴിഞ്ഞെടുത്ത നേരിൽ തേനും പഞ്ചസാരയും ചേർത്ത് കഴിച്ചാൽ രക്തപിത്തത്തിന് പരിഹാരമാണ്. ഇതിന്റെ ഇല നിഴലിൽ ഇട്ടു ഉണക്കി കഷായം വെച്ച് കഴിക്കുകയാണെങ്കിൽ ചുമ ബ്രോക്കൈറ്റീസ് കഫക്കെട്ട് എന്നിവയ്ക്ക് ശമനം ഉണ്ടാകും.
വരണ്ട ചുമ ക്ഷീണം എന്നിവയ്ക്കും ആടലോടകം മരുന്നായി ഉപയോഗിക്കാറുണ്ട്. അതുപോലെതന്നെ ആടലോടകത്തിന്റെ പൂവ് എടുത്ത് അത് പിഴിഞ്ഞ് അതിന്റെ നീര് കണ്ണിൽ തേക്കുന്നത് നേത്ര സംരക്ഷണത്തിന് വളരെയധികം ഗുണം ചെയ്യുന്ന ഒന്നാണ്. ഇതിന്റെ ഉണങ്ങിയേ ഇലകൾ ചുരുട്ടായി വലിക്കുന്നത് ആസ്മ രോഗത്തിന് പരിഹാരമാണ്. അതുപോലെതന്നെ വയറ്റിൽ ഉണ്ടാകുന്ന കൃമികളെ ഇല്ലാതാക്കുന്നതിനും ആയുർവേദത്തിലെ ഒരു മരുന്നായി ആടലോടകത്തെ ഉപയോഗിച്ചുവരുന്നു.
ആടലോടകത്തിന്റെ നീരും കൽക്കണ്ടവും ജീരകവും ചേർത്ത് കഴിച്ചാൽ രക്തത്തിലെ പ്ലേറ്റ് ലൈറ്റുകളുടെ എണ്ണം വർധിക്കാൻ ഇടയാകുന്നു. ഇനിയും വൈകിക്കാതെ ആടലോടകത്തിന്റെ ഒരു തൈ എങ്കിലും എല്ലാവരും വീട്ടിൽ വച്ചു പിടിപ്പിക്കുവാൻ ശ്രമിക്കുക. പെട്ടെന്നുണ്ടാകുന്ന ചുമക്കും ജലദോഷത്തിനും ഇത് വലിയൊരു പരിഹാരമായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.