നമ്മുടെ എല്ലാ വീടുകളിൽ തന്നെ രാവിലെ ഭക്ഷണം കഴിച്ചു കഴിഞ്ഞാൽ ബാക്കി വരുന്ന ഒരു വസ്തുവാണ് കഞ്ഞിവെള്ളം എന്നത്. എന്നാൽ ഒരിക്കലും വേസ്റ്റ് ആയുള്ള ഒന്നല്ല കഞ്ഞിവെള്ളം എന്നത്. കഞ്ഞി വെള്ളം കൊണ്ട് ഒരുപാട് പ്രയോജനങ്ങൾ നിങ്ങളുടെ ജീവിതത്തിൽ ഉണ്ടാകുന്നുണ്ട്. അതുകൊണ്ടുതന്നെ നിങ്ങൾ ഇനി ഒരിക്കലും കഞ്ഞിവെള്ളം വെറുതെ ഒഴിച്ചു കളയരുത്. ചെടികളുടെ വളർച്ചയ്ക്ക് കഞ്ഞിവെള്ളം ധാരാളമായി ഉപയോഗിക്കാം.
എന്നതുപോലെ തന്നെയാണ് നിങ്ങളുടെ തലമുടിയുടെ വളർച്ചയ്ക്കും തലയിലുള്ള പല താരൻ പ്രശ്നങ്ങൾക്കും പരിഹാരമായി കഞ്ഞി വെള്ളം ഉപയോഗിക്കാം. എന്നാൽ ഈ കഞ്ഞിവെള്ളം തനിച്ച് ഉപയോഗിക്കുക എന്നതിനേക്കാൾ ഒരുപാട് ഗുണങ്ങൾ ഉള്ള മറ്റൊരു രീതിയുണ്ട്. ഇതിനായി കഞ്ഞിവെള്ളത്തിലേക്ക് ചേർത്തു കൊടുക്കേണ്ട ഒരു വസ്തുവാണ് റോസ്മേരി. ആയുർവേദ കടകളിൽ നിന്നും പല കടകളിൽ നിന്നും മേടിക്കാൻ കിട്ടുന്ന ഒന്നാണ് റോസ് മേരി.
ഒരു ചെടിയുടെ കമ്പ് ആണ് ഇത്. എന്നാൽ ചില കടകളിൽ ഇതിന്റെ എസേൻഷ്യൽ ഓയിൽ കിട്ടും. ഇത് വാങ്ങുകയാണ് എന്നുണ്ടെങ്കിൽ മൂന്നോ നാലോ ഡ്രോപ്പ് ഒഴിച്ച് കൊടുത്താൽ മതിയാകും. ഈ പാക്ക് ഉണ്ടാക്കുന്നതിനായി തലേദിവസത്തെ കഞ്ഞിവെള്ളം ആവശ്യമില്ല. ഇന്ന് നിങ്ങൾ ഈ പാക്ക് ഉണ്ടാക്കി വെച്ച് പിറ്റേ ദിവസമാണ് ഇത് ഉപയോഗിക്കാനായി എടുക്കുന്നത്. അതുകൊണ്ടുതന്നെ ഇന്ന് ഉണ്ടാക്കിയിട്ടുള്ള കഞ്ഞിവെള്ളമാണ്.
ആവശ്യം. ഇങ്ങനെ കഞ്ഞിവെള്ളത്തിൽ റോസ്മേരി ഇട്ടുവെച്ച് മിക്സിയുടെ ജാറിൽ ഒന്ന് കറക്കി എടുക്കാം. ശേഷം ഇതിലേക്ക് രണ്ട് വിറ്റമിൻ ഇ ഓയിൽ കൂടി ചേർത്ത് തലയിൽ തേച്ചുപിടിപ്പിക്കാം. 20 മിനിറ്റിനു ശേഷം കഴുകിക്കളയാം. തീർച്ചയായും ഈ ഒരു പാക്ക് നിങ്ങളുടെ തലമുടിയുടെ വളർച്ച ഇരട്ടിയാക്കും. ഒപ്പം തന്നെ എല്ലാ തരത്തിലുള്ള താരൻ പ്രശ്നങ്ങളും ഇല്ലാതാക്കും. ആഴ്ചയിൽ മൂന്ന് ദിവസമെങ്കിലും ഈ പാക്ക് ഉപയോഗിക്കാൻ ശ്രമിക്കുക. വലിയ മാറ്റങ്ങൾ ഉണ്ടാകും.