സാധാരണയായി ഒരു വ്യക്തിയുടെ ആരോഗ്യത്തിന് ഒരു പ്രധാന ലക്ഷണമാണ് മൂത്രം. ശരീരത്തിൽ നിന്നും ഉള്ള എല്ലാ വേസ്റ്റുകളും ദ്രവീകരിച്ച് ലയിപ്പിച്ച് പുറത്തുകളയുന്ന അവയവമാണ് കിഡ്നി. കിഡ്നിയുടെ ആരോഗ്യം ക്ഷയിക്കുന്നതിന്റെ ലക്ഷണം നിങ്ങളുടെ മൂത്രത്തിൽ കാണാനാകും. കിഡ്നിയുടെ മാത്രമല്ല മറ്റു പല രോഗങ്ങളുടെയും ലക്ഷണം മൂത്രത്തിലൂടെ തന്നെ നമുക്ക് മനസ്സിലാക്കാൻ ആകും. പ്രത്യേകിച്ചും കിഡ്നി ഏതെങ്കിലും തരത്തിൽ നശിച്ചു തുടങ്ങിയിട്ടുണ്ട് എങ്കിൽ കിഡ്നി ചെയ്യുന്ന പ്രവർത്തനത്തിൽ തകരാറുകൾ സംഭവിക്കും.
ശരീരത്തിലെ എല്ലാത്തരത്തിലുള്ള വേഷപദാർത്ഥങ്ങളെയും അരിച്ചെടുത്തു പുറത്തുകളയുന്ന അവയവമാണ് കിഡ്നി. അതുകൊണ്ടുതന്നെ കിഡ്നിയുടെ നാശം മൂലം തന്നെ കിഡ്നിലൂടെ ആവശ്യമുള്ള വസ്തുക്കൾ കൂടി ചിലപ്പോൾ പുറത്തു പോകുന്നത് കാണാറുണ്ട്. ഇങ്ങനെ കിഡ്നിയിലൂടെ പ്രോട്ടീനും ആൽബുമിനും പോകുമ്പോഴാണ് മൂത്രത്തിൽ പത കാണുന്നത്. എപ്പോഴെങ്കിലും നിങ്ങൾ മൂത്രമൊഴിക്കുന്ന സമയത്ത് മൂത്രത്തിൽ പത കാണുന്നുണ്ടെങ്കിൽ വളരെ പെട്ടെന്ന് തന്നെ കിഡ്നി ടെസ്റ്റുകൾ നടത്തുക.
മൂത്രശേഷം രോഗങ്ങളുടെ ഭാഗമായും മൂത്രത്തിലൂടെ പതയും രക്തവും പോകാം. ധാരാളമായി വെള്ളം കുടിക്കുക തന്നെയാണ് ഇതിനുള്ള ആദ്യ പരിഹാരം. അപ്പം തന്നെ നിങ്ങളുടെ ഭക്ഷണത്തിൽ നല്ലപോലെ വിറ്റാമിനുകളും പ്രോട്ടീനുകളും മിനറൽസും ഉൾപ്പെടുത്തണം. നിങ്ങളുടെ കിഡ്നി പകുതിയോളം നശിച്ചാൽ മാത്രമാണ് ഇത്രയും ലക്ഷണങ്ങൾ പുറത്തു കാണുന്നത്. മറ്റ് അവയവങ്ങളെ പോലെയല്ല കിഡ്നി രണ്ട് എണ്ണം ആയിട്ടാണ് കാണുന്നത്.
അതുകൊണ്ടുതന്നെ ഒരെണ്ണം നശിച്ച മാത്രമാണ് പിന്നീട് ലക്ഷണങ്ങൾ കാണുന്നത്. മൂത്രം പോകാത്ത ഒരു അവസ്ഥയോ മൂത്രം ഇടയ്ക്കിടെ പോകണമെന്ന് തോന്നുന്ന ഒരു അവസ്ഥയും കിഡ്നി രോഗങ്ങളുടെ ഭാഗം തന്നെയാണ്. ചിലർക്ക് ഇങ്ങനെ തോന്നി മൂത്രമൊഴിച്ചെങ്കിൽ കൂടിയും തുള്ളി തുള്ളിയായി പോകുന്ന അവസ്ഥയും കാണാം. നിങ്ങളിൽ ഇത്തരത്തിലുള്ള ലക്ഷണങ്ങൾ കാണുന്നുണ്ടെങ്കിൽ വളരെ പെട്ടെന്ന് ചികിത്സകൾ നൽകുക.