ഓണം എന്നത് ഐശ്വര്യങ്ങളുടെ ഉത്സവമാണ്. മഹാബലി തമ്പുരാൻ നിങ്ങളുടെ വീടിലേക്ക് വരുന്നതിനും നിങ്ങളുടെ വീട്ടിലെ ഐശ്വര്യങ്ങൾക്ക് വേണ്ടി വീട് വൃത്തിയും ശുദ്ധമായി സൂക്ഷിക്കേണ്ടതുണ്ട്. പ്രത്യേകമായി നിങ്ങളുടെ വീടുകളിൽ ഐശ്വര്യ കേടു ഉണ്ടാകുന്ന ചില കാര്യങ്ങൾ ഒഴിവാക്കുക എന്നത് നിർബന്ധമായും ചെയ്യണം. ഇങ്ങനെയുള്ള കാര്യങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത് നിങ്ങളുടെ വീട്ടിലെ അരി പാത്രം തന്നെയാണ്.
ഹരി സൂക്ഷിക്കുന്ന പാത്രം മാസത്തിൽ ഒരു തവണയെങ്കിലും തുടച്ച് മിനുക്കി ഇതിനുമുകളിൽ മഞ്ഞളും കുങ്കുമവും ചേർത്ത് പൊട്ടുതൊട്ടു കൊടുക്കണം. പലരും അരി പാത്രത്തിന്റെ അകം ഭാഗം മാത്രമേ ശ്രദ്ധിക്കാറുള്ളൂ. എന്നാൽ അരിപ്പാത്തത്തിന്റെ പുറം ഭാഗവും അഴുക്കില്ലാതെ വൃത്തിയായി സൂക്ഷിക്കണം. ഇങ്ങനെ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമാണ് നിങ്ങൾ വീടിന്റെ പ്രധാന വാതിൽ. വീടിന്റെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണ് ഇത്.
അതുകൊണ്ടുതന്നെ പ്രധാന വാതിലിൽ അഴുക്ക് മാറായോ പിടിച്ചിരിക്കുന്നുണ്ട് എങ്കിൽ നിങ്ങളുടെ വീടിന്റെ നാശത്തിന് ഇത് കാരണമാകും. പ്രധാന വാതിലിലും ഇത്തരത്തിൽ തന്നെ മാവിലയിൽ മഞ്ഞളും കുങ്കുമവും തൊട്ട് ചാർത്തുന്നത് ഐശ്വര്യമാണ്. നിങ്ങളുടെ വീടിനകത്ത് പൂജാമുറിയിൽ പഴയ ചിത്രങ്ങളും രൂപങ്ങളും മാറ്റി പുതിയത് സ്ഥാപിക്കുകയും ചെയ്യണം. പൂജാമുറിയും വീട്ടിലെ മറ്റ് ജനലുകളും മാറാല പിടിച്ചു കിടക്കുന്ന ഒരു അവസ്ഥ വൃത്തിയാക്കണം. ഉപയോഗശൂന്യമായ ഘടികാരങ്ങൾ വീട്ടിൽ സൂക്ഷിക്കാതിരിക്കുന്നതാണ് .
നിങ്ങളുടെ ഐശ്വര്യത്തിന് നല്ലത്. വീട്ടിൽ പണം സൂക്ഷിക്കുന്ന അലമാരകളും മറ്റ് അലമാരകളും അടക്കിപ്പറക്കി വയ്ക്കാനുള്ള സമയമാണിത്. അലമാര പൊടിതട്ടി തുണികൾ പഴയതെല്ലാം ഉപേക്ഷിച്ചു പുതിയത് മടക്കി വയ്ക്കുക. നിങ്ങളുടെ വീട്ടിലുള്ള ഏതെങ്കിലും പൈപ്പിൽ നിന്നും വെള്ളം ഇട്ടിട്ട് വീഴുന്ന അവസ്ഥ ഉണ്ടെങ്കിൽ ഇത് ഐശ്വര്യവും ധനവും ചോർന്നു പോകാനുള്ള കാരണമാകും. ഇങ്ങനെ വീടിനകത്തുള്ള എല്ലാതരത്തിലുള്ള വൃത്തിയും ശുദ്ധിയും നാം ശ്രദ്ധിച്ചു ചെയ്യുകയാണ് എങ്കിൽ നിങ്ങൾക്കും ഈ ഓണത്തിന് ഐശ്വര്യം വന്നു കുമിഞ്ഞു കൂടും.