ശരീരത്തിൽ പലതരത്തിലുള്ള ഇൻഫെക്ഷനുകളുടെ ഭാഗമായി ചൊറിച്ചിൽ അനുഭവപ്പെടുന്നുണ്ട്. എന്നാൽ ഇത്തരത്തിലുള്ള ചൊറിച്ചിൽ പിന്നീട് മുറിവുള്ള ആയി മാറുന്നതും കാണാം. ചില ചൊറിച്ചുകൾ വട്ടത്തിലുള്ള മുറിവുകളായും റേഷ്സ്സായും ശരീരത്തിൽ നിലനിൽക്കാം. ഇത്തരത്തിൽ ചൊറിയുന്ന ഭാഗത്ത് പിന്നീട് ഉണ്ടാകുന്ന വട്ടത്തിലുള്ള ചൊറിച്ചിലുകളെയാണ് വട്ടച്ചൊറി എന്ന് പറയുന്നത്.
സാധാരണ ഉള്ള ചൊറിച്ചിലുകളെക്കാൾ കൂടുതൽ അസഹനീയം ആയിരിക്കും ഇതിന് ഉണ്ടാകുന്ന ചൊറിച്ചിൽ. അതുപോലെതന്നെ ആ ഭാഗത്ത് നനവുണ്ടായ ഈ ചൊറിച്ചിൽ കൂടാനുള്ള സാധ്യതയുമുണ്ട്. പ്രത്യേകമായി തുടയിടുക്ക്, കക്ഷം എന്നിങ്ങനെ മടക്കുകൾ വരുന്ന ഭാഗങ്ങളാണ് കൂടുതലും കാണാറുള്ളത്. നനവും വിയർപ്പും ചേർന്ന് അവിടെ ഉണ്ടാകുന്ന ചില ഫംഗൽ ഇൻഫെക്ഷൻ ആണ് ഇതിന് കാരണം.
അതുകൊണ്ട് ഈ ഇൻഫെക്ഷൻ മാറ്റുന്ന രീതിയിലുള്ള മരുന്നുകളും ചികിത്സകളും ചെയ്യാം. ഏറ്റവും പ്രധാനമായും ആ ഭാഗത്ത് നിങ്ങൾക്ക് ചെയ്തു കൊടുക്കാവുന്ന ഒരു മാർഗ്ഗമാണ് അലോവേര ജെൽ ഉപയോഗിച്ച്. ഒരു ടീസ്പൂൺ അളവിൽ അലോവേര ജെല്ലിയിലേക്ക് അര ടീസ്പൂൺ ഉപ്പ് ചേർത്ത് നല്ലപോലെ ഇളക്കി യോജിപ്പിച്ച് എടുക്കുക. ഇത് നിങ്ങൾക്ക് ചൊറിച്ചിൽ അനുഭവപ്പെടുന്ന ഭാഗത്തെ തേച്ചുപിടിപ്പിക്കുക.
ആ ഭാഗത്ത് നല്ലപോലെ മസാജ് ചെയ്ത ശേഷം 10 മിനിറ്റ് റസ്റ്റ് ചെയ്യുക. ശേഷം ഇത് കഴുകി കളയാം. വീണ്ടും നനവ് തുടച്ചു മാറ്റിയശേഷം ഇതിനുമുകളിലൂടെ മറ്റൊരു പാക്ക് കൂടി ഇട്ടു കൊടുക്കാം. ഇതിനായി അര ടീസ്പൂൺ തേനും അര ടീസ്പൂൺ ചെറുനാരങ്ങാ നീരും കൂടി നല്ലപോലെ മിക്സ് ചെയ്ത് തേച്ചു പിടിപ്പിക്കാം. സ്ഥിരമായി നിങ്ങൾ ഈ രീതി ചെയ്യുകയാണ് എങ്കിൽ നിങ്ങളുടെ വട്ടച്ചൊറി പൂർണമായും മാറിക്കിട്ടും. മൂന്നുദിവസം കൊണ്ട് തന്നെ മാറുന്നതായി കാണാം