നിങ്ങളുടെ വീട്ടുപരസരത്തും ഉപ്പനെ കാണാറുണ്ട്. ഈ പക്ഷിക്ക് പല നാടുകളിലും പല പേരുകളാണ് പറയാറുള്ളത് പ്രധാനമായും ഉപ്പൻ, ചെമ്പോത്ത്, ചാഘോരം, ഈശ്വരൻ കാക്ക, ഈശ്വരപ്പക്ഷി എന്നിങ്ങനെയെല്ലാം ഈ പക്ഷിക്ക് പേരുണ്ട്. ഈശ്വര സാന്നിധ്യമുള്ള ഒരു കക്ഷിയാണ് ചെമ്പോത്ത് അഥവാ ഉപ്പൻ. അതുകൊണ്ടുതന്നെ നിങ്ങളുടെ വീട്ടിൽ പക്ഷിയെ കാണുന്നതും ഒരുപാട് ഐശ്വര്യങ്ങൾ ഉണ്ടാക്കാൻ ഇടയാക്കും.
എപ്പോഴെങ്കിലും തുടർച്ചയായി വീട്ടുപരിസരത്തു ഈ പക്ഷിയെ കാണുന്നുണ്ടെങ്കിൽ ഒരിക്കലും ഇതിനെ വിരട്ടിയോടിക്കാതിരിക്കാൻ നാം ശ്രദ്ധിക്കണം. കുചേലൻ കൃഷ്ണനെ കാണാനായി പോകുന്ന സമയത്ത് ലക്ഷണമായി കണ്ട പക്ഷിയാണ് ചെമ്പോത്ത്. ഈ ഒരു കാഴ്ച തന്നെ കുചേരനെ കുബേരൻ ആക്കി മാറ്റി എന്നാണ് പറയുന്നത്. അതുകൊണ്ടുതന്നെ നിങ്ങളുടെ ജീവിതത്തിൽ സാമ്പത്തികമായ അഭിവൃദ്ധികൾ ഉണ്ടാകുന്നതിനു മുന്നോടിയായി വീട്ടിലും വീട്ടു പരിസരത്തു ചെമ്പോത്തിനെ തുടർച്ചയായി കാണാം.
ആദ്യകാലങ്ങളിൽ എല്ലാം ഈ ചെമ്പോത്തിനെ കാണുന്ന സമയത്ത് മൂന്ന് തവണ കൈ കുപ്പി തൊഴണം എന്നാണ് പറയാറുള്ളത്. നിങ്ങൾ തീർച്ചയായും ചെയ്യേണ്ട മറ്റൊരു കാര്യമാണ് ചെമ്പോത്തിനെ കാണുന്ന ദിവസം വീട്ടിൽ ലക്ഷ്മി ദേവിയുടെ ചിത്രം ഉണ്ടെങ്കിൽ, ഈ ചിത്രത്തിൽ വെളുത്ത പുഷ്പങ്ങൾ സമർപ്പിച് പ്രാർത്ഥിക്കണം എന്നുള്ളത്. വെളുത്ത പുഷ്പങ്ങൾ കൊണ്ടുള്ള മാലയും ചാർത്തും.
ലക്ഷ്മി ദേവിയുടെ സാന്നിധ്യമുള്ള ഒരു പക്ഷിയാണ് ചെമ്പോത്ത്, എന്നതുകൊണ്ടാണ് ഇത്തരത്തിൽ ഒരു പ്രവർത്തി ചെയ്യേണ്ടതായി ഉള്ളത്. ഏതെങ്കിലും ഒരു സ്ഥലത്തേക്ക് യാത്ര പോകാൻ ആയി ഇറങ്ങുന്ന സമയത്ത് നിങ്ങളുടെ വലതുഭാഗത്ത് നിന്നും ഈ പക്ഷിയുടെ ശബ്ദമോ, പക്ഷിയുടെ സാന്നിധ്യമോ കാണുകയാണ് എങ്കിൽ ആ യാത്ര വളരെയധികം ശുഭകരമായിരിക്കും എന്ന് മനസ്സിലാക്കാം.