യൂറിക്കാസിഡ് എന്ന പ്രശ്നം നിങ്ങളുടെ ശരീരത്തിൽ ഉണ്ടാകാനുള്ള വലിയ ഒരു സാധ്യതയാണ് ചുവന്ന മാംസങ്ങൾ കഴിക്കുന്നത് കൊണ്ട് ഉണ്ടാകുന്നത്. ചുവന്ന മാംസങ്ങൾ മാത്രമല്ല പയർ പരിപ്പ് എന്നിങ്ങനെയുള്ള ധാന്യങ്ങളും ധാരാളമായി പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് ഇവ കഴിക്കുന്നതും യൂറിക്കാസിഡ് പ്രശ്നങ്ങൾ വർദ്ധിപ്പിക്കാം. അമിതമായ അളവിൽ ശരീരത്തിലേക്ക് പ്രോട്ടീൻ ചെല്ലുന്ന സമയത്താണ് യൂറിക്കാസിഡ് പ്രശ്നങ്ങൾ ഉടലെടുക്കുന്നത്
. പ്രധാനമായും പ്രോട്ടീൻ എന്നത് നമ്മുടെ ശരീരത്തിന് ആവശ്യമുള്ള ഒന്നാണെങ്കിലും ചീത്ത പ്രോട്ടീൻ നമ്മുടെ ശരീരത്തിലേക്ക് എത്തുന്നതോറും ശരീരത്തിന്റെ രോഗാവസ്ഥകൾ വർദ്ധിക്കുന്നു. പ്രധാനമായും യൂറിക്കാസിഡ് ഉണ്ടാകുന്നതിന്റെ മൂലകാര്യം പ്രോട്ടീനിൽ നിന്നും രൂപപ്പെടുന്ന പ്യൂരിൻ എന്ന കണ്ടന്റ് ആണ്. അതുകൊണ്ടുതന്നെ പ്യൂരിൻ കണ്ടന്റ് ഇല്ലാത്ത പാല്, മുട്ട, ബട്ടർ എന്നിങ്ങനെയുള്ളതെല്ലാം ഭക്ഷണത്തിൽ ധാരാളം ആയി ഉൾപ്പെടുത്താം.
ഇലക്കറികളും ധാരാളമായി ഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്നതാണ്. അമിതമായ അളവിൽ കാർബോഹൈഡ്രേറ്റ് ശരീരത്തിലേക്ക് എത്തുന്നതും ഈ യൂറിക്കാസിഡ് പ്രശ്നങ്ങൾ വർധിപ്പിക്കും. യൂറിക്കാസിഡിന്റെ പ്രശ്നങ്ങളെ വേരോടെ ഇല്ലാതാക്കാൻ സഹായിക്കുന്ന ഒരു അത്ഭുത പാനീയത്തെ കുറിച്ച് നിങ്ങൾക്കറിയാമോ. ഇത് തയ്യാറാക്കാനായി ഒരു കഷണം ഇഞ്ചി, ഒരു സ്പൂൺ ആപ്പിൾ സിഡർ വിനീഗർ, ഒരു പകുതി നാരങ്ങയുടെ.
നീര് എന്നിവ ചേർത്ത് ഇതിലേക്ക് ഒരു പിടി തഴുതാമയില ഇട്ട് കൊടുക്കാം. ഇവയെല്ലാം ചേർത്ത് ഒന്നര ലിറ്റർ വെള്ളം നല്ലപോലെ വെട്ടി തിളപ്പിക്കാം. ഇങ്ങനെ തിളപ്പിച്ചെടുത്ത വെള്ളം ചെറു ചൂടോടെ ദിവസവും അല്പാല്പമായി കുടിച്ചു തീർക്കാം. ഇത് അല്പനാളിലേക്ക് തുടർച്ചയായി ചെയ്യുകയാണെങ്കിൽ യൂറിക്കാസിഡ് പ്രശ്നങ്ങളെ പൂർണ്ണമായും ഇല്ലാതാക്കാൻ സാധിക്കും. തഴുതാമയില പാടത്തും പറമ്പിലും എല്ലാം കാണുന്ന ഒന്നാണ്.