നമ്മുടെ ശരീരത്തിന് പലപ്പോഴും ഉണ്ടാകുന്ന ക്ഷീണത്തിന്റെ കാരണം ശരീരത്തിലെ പല പ്രോട്ടീനുകളും കാൽസ്യം എന്നിങ്ങനെയുള്ള മിനറൈസിന്റെ കുറവുകൊണ്ടാണ്. ഇത്തരത്തിൽ ശരീരത്തിന് ആവശ്യമായ ഊർജ്ജം നൽകുന്നതിന് വേണ്ടി ഒരുപാട് വാരിവലിച്ച് ഭക്ഷണം കഴിക്കുന്നത് കൊണ്ട് ഗുണമില്ല. അതുകൊണ്ടുതന്നെ വളരെ ചെറിയ അളവിൽ നാം ശരീരത്തിന് കൊടുക്കുന്ന ചില പക്ഷി വസ്തുക്കൾ നമ്മുടെ ആരോഗ്യം കൂടുതൽ മെച്ചപ്പെടുത്താൻ സഹായിക്കാറുണ്ട്.
സ്ത്രീകളെക്കാൾ ഉപരി പലപ്പോഴും ശരീരത്തിന് മസിലുകൾ വേണമെന്ന് ആഗ്രഹിക്കുന്നത് പുരുഷന്മാരാണ്. അതുകൊണ്ടുതന്നെയാണ് കൗമാര കാലഘട്ടത്തിൽ പുരുഷന്മാർ ജിമ്മ് പോലുള്ള സ്ഥലങ്ങളിലേക്ക് മസിൽ വർദ്ധിപ്പിക്കുന്നതിനായി പോകുന്നത്. എന്നാൽ യഥാർത്ഥത്തിൽ ജിമ്മിലും മറ്റും പോയി മസിൽ ഉണ്ടാക്കുക എന്നതിനോടൊപ്പം തന്നെ ശരീരത്തിന് ആവശ്യമായ അളവിൽ പ്രോട്ടീനും നൽകണം.
ഇത്തരത്തിൽ പ്രോട്ടീൻ ശരീരത്തിന് നൽകുന്നതിനുവേണ്ടി പ്രോട്ടീൻ പൗഡർ കഴിക്കുന്നത് അത്ര ആരോഗ്യപ്രദമല്ല. അതിനാൽ തന്നെ ദിവസവും ഒരു നാല് ബദാം വെള്ളത്തിലിട്ട് കുതിർത്ത് പിറ്റേദിവസം രാവിലെ കഴിക്കുന്നത് വളരെയധികം ഗുണം ചെയ്യും. ചെറിയ കുട്ടികൾക്കാണെങ്കിൽ പോലും ഇത്തരത്തിൽ ബദാം കുതിർത്ത് കഴിക്കണത് ക്ഷീണം അകറ്റാനും ശരീരത്തിന് ആരോഗ്യം കിട്ടാനും നല്ലതാണ്.
എപ്പോഴും കടകളിൽ നിന്നും മേടിക്കുന്ന ബദാം കഴുകി വൃത്തിയാക്കിയ ശേഷം മാത്രം കഴിക്കുക. വെള്ളത്തിലിട്ട് കുതിർത്ത് കഴിക്കുന്നതാണ് ഏറ്റവും അധികം ശരീരത്തിന് ആരോഗ്യം പ്രധാനം ചെയ്യുന്നത്. ബദാം ഇഷ്ടമില്ലാത്ത ആളുകൾ ഉണ്ടാകില്ല എന്നാണ് കരുതപ്പെടുന്നത്. അതുകൊണ്ടുതന്നെ നിങ്ങളുടെ മിത്ത് ജീവിതത്തിൽ ബദാമ് ഉൾപ്പെടുത്താൻ പരിശ്രമിക്കുക. അധികമായാൽ അമൃതും വിഷമാണ് എന്നതുകൊണ്ട് തന്നെ നാലെണ്ണം മാത്രം ഒരു ദിവസം.