മനസ്സിലുള്ള എത്ര വലിയ ആഗ്രഹവും സാധിച്ചെടുക്കുന്നതിനുവേണ്ടി എത്ര ചെലവ് വേണമെങ്കിലും നടത്താൻ തയ്യാറുള്ള ആളുകൾ ആയിരിക്കും. എന്നാൽ പലപ്പോഴും എത്ര തന്നെ ചെലവാക്കിയാലും നമ്മുടെ ചില ആഗ്രഹങ്ങൾ നടക്കാതെ പോകാറുണ്ട്. ലോകത്തിലുള്ള എല്ലാ ആളുകൾക്കും ഉണ്ടായിരിക്കും ചെറുതും വലുതുമായ ഒരുപാട് ആഗ്രഹങ്ങൾ. ഓരോരുത്തരുടെയും ജീവിതരീതിയനുസരിച്ച് ഇവരുടെ ആഗ്രഹങ്ങളും വ്യത്യാസപ്പെട്ടിരിക്കും.
പ്രധാനമായും ഇവരുടെ ഏറ്റവും അടിസ്ഥാനമായ ആഗ്രഹങ്ങളെ പോലും സാധിച്ചെടുക്കാൻ കഴിവില്ലാത്ത ആളുകളും നമുക്കിടയിൽ ജീവിക്കുന്നുണ്ട്. നിങ്ങളുടെ ആഗ്രഹം എത്രയോ വലുതും ചെറുതും ആയിക്കൊള്ളട്ടെ ഇത് സാധിച്ചു കിട്ടുന്നതിന് വീട്ടിൽ തന്നെ ചെയ്യാവുന്ന ഒരു മാർഗ്ഗം മനസ്സിലാക്കാം. ഇത്തരത്തിൽ നിങ്ങളുടെ ആഗ്രഹത്തിന് രാത്രി സമയമാണ് തിരഞ്ഞെടുക്കേണ്ടത്.
ഇതിനായി നിങ്ങളുടെ വീടിന്റെ കന്നിമൂലയിലേക്ക് നമുക്ക് ദൃഷ്ടി പതിക്കാം. ഒരു വെളുത്ത ചെറിയ കഷണം തുണിയിലേക്ക് മൂന്ന് കഷണം ജാതി പത്രി, മൂന്നു കഷ്ണം കറുവപ്പട്ട, അല്പം കല്ലുപ്പ് എന്നിവ ചേർത്ത് ഈ തുണി നല്ലപോലെ ഭദ്രമായി കെട്ടിയുറപ്പിക്കാം. ശേഷം രാത്രി ആറുമണി മുതൽ ഏഴ് മണി വരെയുള്ള സമയത്തിനിടയ്ക്ക് വീടിന്റെ കന്നിമൂല.
ഭാഗത്ത് ഒരു ചെറിയ കുഴിയുണ്ടാക്കി ഈ തുണിക്കട്ട് അതിൽ നിക്ഷേപിക്കാം. ഇങ്ങനെ ചെയ്യുന്നത് ആയില്യം നക്ഷത്രത്തിൽ ജനിച്ച ആളുകൾ കാണാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ആയില്യം മാത്രമല്ല ആരും കാണാതെ ചെയ്യുകയാണ് കൂടുതൽ നല്ലത്. ഇത്രയും മാത്രം ചെയ്താൽ മതി പിറ്റേദിവസം നിങ്ങളുടെ ആഗ്രഹം എത്രതന്നെ വലുതാണെങ്കിലും സാധിച്ചു കിട്ടും. ഈശ്വര ചിന്ത നിങ്ങളിൽ എപ്പോഴും ഉണ്ടായിരിക്കണം.