തേങ്ങ അരച്ചുള്ള കറികളെല്ലാം തന്നെ മലയാളികൾക്ക് വളരെ പ്രിയപ്പെട്ടതാണ്. മിക്കവാറും എല്ലാ വീടുകളിലും തേങ്ങ അരച്ചുള്ള കറികൾ ദിവസവും ഉണ്ടാക്കുന്നവർ ഉണ്ടായിരിക്കും. അങ്ങനെയുള്ളവർക്ക് വളരെ ഉപകാരപ്പെടുന്ന ഒരു ടിപ്പ് ആണിത്. തേങ്ങാപ്പാലിനു വേണ്ടി ഇനിയാരും തന്നെ ദിവസവും തേങ്ങ ചിരകേണ്ടതില്ല. ഒരു വർഷം വരെ തേങ്ങാപ്പാൽ കേടു വരാതെ സൂക്ഷിക്കാൻ ഒരു എളുപ്പ മാർഗം ഉണ്ട്. എന്താണെന്ന് നോക്കാം.
അതിനായി തേങ്ങാപ്പാൽ ആദ്യം എടുക്കുന്ന സമയത്ത് ഒട്ടും തന്നെ വെള്ളം ചേർക്കാതെ നല്ല കട്ടിയിൽ പാലെടുക്കുക. ശേഷം അത് ഐസ്ക്യൂബ് ഉണ്ടാകുന്ന അചിലേക്ക് ഒഴിക്കുക. അതിനുശേഷം ഫ്രീസറിൽ സൂക്ഷിക്കുക. എത്ര നാൾ വേണമെങ്കിലും തേങ്ങാപ്പാൽ ഇതുപോലെ കേടാകാതെ ഇരിക്കും ആവശ്യത്തിന് അനുസരിച്ച് ഉപയോഗിക്കാവുന്നതാണ്. അടുത്തതായി ശർക്കര കുറെ നാൾ പൂപ്പൽ വരാതെ ഇരിക്കുന്നതിന് എന്ത് ചെയ്യണമെന്ന് നോക്കാം.
അതിനായി ആദ്യം ശർക്കര അധികം വെള്ളം ചേർക്കാതെ ഉരുക്കിയെടുക്കുക. അതിനുശേഷം ഒരു പാത്രത്തിലേക്ക് പകർത്തി ഫ്രിഡ്ജിൽ സൂക്ഷിക്കുക. അടുത്തതായി കുക്കറിൽ ചോറ് വെക്കുന്ന വീട്ടുമുൻ മാർക്ക് എളുപ്പം ചെയ്യാവുന്ന ഒരു ടിപ്പാണ്. എത്രത്തോളം വേവു ഇല്ലാത്ത അരിയാണെങ്കിലും പെട്ടെന്ന് തന്നെ വെന്തുകിട്ടുന്നതിന് ഒരു എളുപ്പ മാർഗം ഉണ്ട്. അതിനുവേണ്ടി അരി ആവശ്യത്തിന് വെള്ളം ഒഴിച്ച് അടുപ്പത്ത് വയ്ക്കുക.
ഒരു വീട്ടിൽ വന്നതിനുശേഷം തീ ഓഫ് ചെയ്തു മുഴുവനായി അതിന്റെ ആവി പോകുന്നതിന് അനുവദിക്കുക അതിനുശേഷം തുറന്നു നോക്കിയാൽ ഏതു വേവാത്ത അരിയാണെങ്കിലും പെട്ടെന്ന് വെന്തു കിട്ടും. ഇപ്പോൾ പറഞ്ഞ മൂന്ന് എളുപ്പ മാർഗ്ഗങ്ങളും എല്ലാ വീട്ടമ്മമാരും ചെയ്തു നോക്കുക. ജോലിക്ക് പോകുന്ന വീട്ടമ്മമാർക്ക് എല്ലാം വളരെ എളുപ്പത്തിൽ തന്നെ ജോലികൾ തീർക്കുന്നതിന് സഹായിക്കുന്ന ടിപ്പുകൾ ആണ് ഇവയെല്ലാം. എല്ലാ വീട്ടുകാരും ആരും ഇന്ന് തന്നെ പരീക്ഷിച്ചു നോക്കുക. വിവരങ്ങളൊക്കെ വീഡിയോ കാണുക.