കേരളത്തിന്റെ നാട്ടുവഴികളിൽ സാധാരണയായി കണ്ടുവരുന്ന ഒരു ചെടിയാണ് ഒടിയൻ പച്ച. നല്ല നീളത്തിലുള്ള തണ്ടിന്മേൽ മനോഹരമായ പൂക്കളുമായി കാറ്റത്ത് ആടി നിൽക്കുന്ന കാഴ്ച വളരെ മനോഹരമാണ്. തേളുകുത്തി, മുറി കുത്തി, ഒടിയൻ ചീര, കുമിണി പച്ച, റെയിൽ പൂച്ചെടി എന്നെ നിരവധി പേരുകളിൽ കേരളത്തിൽ അറിയപ്പെടുന്നു. നിലം പറ്റി വളരുന്ന ഒരു നിത്യഹരിത സസ്യമായ ഒടിയൻ പച്ച ഔഷധി ഗണത്തിലാണ് പ്പെടുന്നത്.
ഇതിന്റെ ഇലകൾ ചിരവ നാക്കിന്റെ ആകൃതിയിലാണ് കാണപ്പെടുന്നത്. കൂട്ടമായി വളരുന്ന ഇനമാണ് ഒടിയൻ പച്ച. ഫ്ലവനോയിഡുകൾ, ഫാറ്റി ആസിഡ്, പോളി സാക്രെഡുകൾ, സ്റ്റിറോയിടുകൾ എന്നിവ ഇതിന്റെ പൂവിൽ നിന്നും വേർതിരിച്ചെടുക്കാറുണ്ട്. ഫംഗസ്, പുഴുകടി തുടങ്ങിയ രോഗങ്ങൾക്ക് ഒടിയൻ പച്ച വളരെ നല്ല ഔഷധമാണ്. അതുമാത്രമല്ല നമ്മുടെ ശരീരത്തിൽ മുറിവുകൾ ഉണ്ടായാൽ ഇതിന്റെ ഇല പിഴിഞ്ഞ് നീര് ഉപയോഗിക്കുന്നത് മുറിവുകൾ പെട്ടെന്ന് ഇല്ലാതാക്കാൻ സഹായിക്കുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഇല ഉപയോഗിക്കുന്നത് പോലെ തന്നെയാണ് ഒടിയൻ പച്ചയുടെ ഇലയും മുറിവിനായി ഉപയോഗിക്കുന്നത്.
വളരെ പെട്ടെന്ന് തന്നെ മുറിവുകൾ ഉണങ്ങി കിട്ടും. അതുകൊണ്ട് ആയിരിക്കാം ഇതിനെ ഒടിയൻ പച്ച എന്ന പേര് വന്നത്. തമിഴ്നാട്ടിൽ ഇതിനെ വെട്ടു കായ പൂവ് എന്ന പേരിൽ അറിയപ്പെടുന്നു. ആന്റി ഫംഗൽ ഗുണങ്ങൾ ഈ ചെടികൾ ധാരാളം ഉള്ളതുകൊണ്ട് തന്നെ പ്രാണികളെ അകറ്റാനും ഈ ചെടി ഉപയോഗിക്കാറുണ്ട്. അമേരിക്കൻ ഐക്യനാടുകളിൽ ഈ ചെടിയുടെ നീര് കീടനാശിനിയായി ഉപയോഗിക്കാറുണ്ട്.
അതുപോലെ കൊതുകിനെ ഇല്ലാതാക്കുവാൻ ഇതിന്റെ ചെടി ഉപയോഗിക്കാറുണ്ട്. നാടൻ ഔഷധങ്ങളിൽ പകർച്ചവ്യാധി രോഗങ്ങൾ, ത്വക്കു രോഗങ്ങൾ എന്നിവയ്ക്ക് എല്ലാം ഇതിന്റെ ഇലയുടെ സത്ത് ഉപയോഗിച്ച് വരുന്നു തലയിൽ ഉണ്ടാകുന്ന താരൻ ഇല്ലാതാക്കാൻ ഇതിന്റെ ഇല വെളിച്ചണ്ണയിൽ കാച്ചി തേക്കാറുണ്ട്. മുടികൊഴിച്ചിൽ ഇല്ലാതാക്കുവാനും ഇത് വളരെ ഗുണം ചെയ്യുന്നു. കുടഞ്ഞു വിവരങ്ങൾക്ക് വീഡിയോ കാണുക.