വഴുതനങ്ങ കഴിക്കാൻ പൊതുവേ കുട്ടികൾ മടി കാണിക്കാറുണ്ട്. ഇനി വഴുതന കുട്ടികൾക്ക് കൊടുക്കുമ്പോൾ ഈ രീതിയിൽ ഒന്ന് തയ്യാറാക്കി നോക്കൂ. രുചികരമായ മെഴുക്കുപുരട്ടി ഇതുപോലെ തയ്യാറാക്കാം. അതിനായി ആദ്യം തന്നെ രണ്ട് വലിയ വഴുതന ചെറിയ കഷണങ്ങളായി അരിഞ്ഞെടുക്കുക. അര ടീസ്പൂൺ മഞ്ഞൾപൊടി, ആവശ്യത്തിന് ഉപ്പും ചേർത്ത് ഇളക്കി യോജിപ്പിക്കുക. അതിനുശേഷം 10 മിനിറ്റ് മാറ്റി വയ്ക്കുക.
അടുത്തതായി ഒരു പാൻ ചൂടാക്കി വെളിച്ചെണ്ണ ഒഴിച്ചുകൊടുക്കുക. എണ്ണ ചൂടായി വരുമ്പോൾ അതിലേക്ക് അര ടീസ്പൂൺ കടുകിട്ട് പൊട്ടിക്കുക. അതിലേക്ക് നാലു വറ്റൽമുളക് ചേർത്തു കൊടുക്കുക ശേഷം ഒരു വലിയ സവാള ചെറുതായി അരിഞ്ഞതും കൂടി ചേർക്കുക. അതിനുശേഷം എരുവിന് ആവശ്യമായ പച്ചമുളക് രണ്ടായി കീറി ചേർത്തു കൊടുക്കുക. ശേഷം നല്ലതുപോലെ വഴറ്റിയെടുക്കുക.
സവാള ചെറുതായി വാടി വരുമ്പോൾ തയ്യാറാക്കി വച്ചിരിക്കുന്ന വഴുതനങ്ങ കൈകൊണ്ട് നല്ലതുപോലെ പിഴിഞ്ഞ് അതിലെ വെള്ളം എല്ലാം കളഞ്ഞെടുക്കുക. അതിനുശേഷം പാനിലേക്ക് ഇട്ടുകൊടുക്കുക. അതിനുശേഷം നല്ലതുപോലെ ഇളക്കി എടുക്കുക. അതോടൊപ്പം അര ടീസ്പൂൺ മഞ്ഞൾ പൊടിയും ചേർത്തു കൊടുക്കുക. ശേഷം നല്ലതുപോലെ ഇളക്കുക. ആവശ്യമെങ്കിൽ ഒരു പത്തു മിനിറ്റ് അടച്ചുവച്ച് വേവിക്കുക.
ഇങ്ങനെ ചെയ്താൽ വാഴുതുത്തങ്ങാ പെട്ടെന്ന് വെന്ത് കിട്ടും. അതിനുശേഷം ഉപ്പ് ഭപാകമാണോ എന്ന് നോക്കുക. ശേഷം ആവശ്യത്തിന് കറിവേപ്പിലയും ചേർത്ത് രണ്ടു മിനിറ്റ് ഇളക്കി വെക്കാവുന്നതാണ്. ഈ രീതിയിൽ വഴുതന ഉണ്ടാക്കുകയാണെങ്കിൽ കുട്ടികൾക്ക് എല്ലാം വളരെയധികം ഇഷ്ടപ്പെടും. വഴുതനങ്ങ എല്ലാ വീട്ടമ്മമാരും ഒരു തവണയെങ്കിലും ഇതുപോലെ തയ്യാറാക്കി നോക്കൂ. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.