ചോറിനും അപ്പത്തിനും കഴിക്കാൻ തേങ്ങ ഒന്നും അരയ്ക്കാത്ത വളരെ കൊഴുത്ത ചാറോടു കൂടിയ മുട്ടക്കറി തയ്യാറാക്കാം. ഇത് എങ്ങനെയാണ് ചെയ്യുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ ഒരു പ്ലാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക. എണ്ണ ചൂടായി വരുമ്പോൾ മൂന്ന് വലിയ സവാള ചെറുതായി അരിഞ്ഞത് ചേർക്കുക. ശേഷം നല്ലതുപോലെ വഴറ്റി എടുക്കുക. സബോളയുടെ നിറം മാറി വരുമ്പോൾ അതിലേക്ക് വലിയ കഷണം ഇഞ്ചി ചെറുതായി അരിഞ്ഞത്, 8 വലിയ വെളുത്തുള്ളി എന്നിവ ചേർത്ത് കൊടുക്കുക പോലെ വഴറ്റുക.
വഴന്നു വരുമ്പോൾ രണ്ട് വലിയ തക്കാളി ചെറുതായി അരിഞ്ഞു ചേർക്കുക. ശേഷം അടച്ചുവെച്ച് വേവിക്കുക. തക്കാളി നല്ലതുപോലെ വെന്തുടഞ്ഞു വരുമ്പോൾ ആവശ്യത്തിന് കറിവേപ്പിലയും ചേർത്തു കൊടുക്കുക. അതിനുശേഷം ചൂടാറാനായി മാറ്റിവയ്ക്കുക. ശേഷം ഒരു ജാറിലേക്ക് ഇട്ട് നല്ലതുപോലെ അരച്ചെടുക്കുക. ആവശ്യമെങ്കിൽ മാത്രം വളരെ കുറച്ച് വെള്ളം ചേർക്കേണ്ടതാണ്. അടുത്തതായി മുട്ടക്കറിയ്ക്ക് ആവശ്യമായ മുട്ട പുഴുങ്ങി എടുക്കുക. പുഴുങ്ങിയ മുട്ടയിൽ നാലുവശങ്ങളിലായി ചെറുതായി കത്തി കൊണ്ട് വരയുക. അടുത്തതായി ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക.
അതിനുശേഷം അര ടീസ്പൂൺ മഞ്ഞൾപ്പൊടി ഒരു ടീസ്പൂൺ കാശ്മീരി മുളകുപൊടി, കാൽ ടീസ്പൂൺ ഉപ്പ് നല്ലതുപോലെ മൂപ്പിച്ചെടുക്കുക, ശേഷം അതിലേക്ക് പുഴുങ്ങിയെടുത്താ മുട്ടയിട്ടു കൊടുത്തു വറക്കുക. ശേഷം മാറ്റിവക്കുക. അടുത്തതായി ഒരു പാൻ ചൂടാക്കി വെളിച്ചെണ്ണ ഒഴിച്ച് ഒരു ടീസ്പൂൺ ജീരകം ഒരു ചെറിയ കഷ്ണം പട്ട ഒരു ഏലക്കാ ചേർത്ത് ചെറുതായി മൂപ്പിച്ച് എടുക്കുക. അര ടീസ്പൂൺ മഞ്ഞൾ പൊടി, എരുവിന് ആവശ്യമായ മുളകുപൊടി ചേർത്ത് മൂപ്പിക്കുക.
അതിലേക്ക് നേരത്തെ അരച്ചു വച്ചിരിക്കുന്ന അരപ്പ് ചേർത്തു കൊടുക്കുക. ശേഷം നന്നായി മൂപ്പിക്കുക. അതിലേക്ക് ഒരു ടീസ്പൂൺ മല്ലിപ്പൊടിയും ചേർത്തു കൊടുക്കുക. പൊടിയുടെ പച്ചമണം മാറി വരുന്നത് വരെ ഇളക്കുക. അതിലേക്ക് ഒരു ടീസ്പൂൺ തൈര് ചേർത്ത് കൊടുക്കുക. ശേഷം ആവശ്യത്തിന് വെള്ളവും ഉപ്പും ചേർക്കുക. അതിലേക്ക് മുട്ട ചേർത്ത് നന്നായി ചൂടാക്കി കുറുക്കിയെടുക്കുക. എണ്ണ തെളിഞ്ഞു പാകമാകുമ്പോൾ ഇറക്കി വയ്ക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.