ദോശയിൽ ഇനി ഒരു വെറൈറ്റി പിടിച്ചാലോ. ഒരുവട്ടം ഇതിന്റെ രുചി അറിഞ്ഞാൽ പിന്നെ ദോശ ഇതുപോലെ മാത്രമേ ഉണ്ടാക്കൂ… | Tasty Dosa Recipe

മലയാളികൾക്ക് ബ്രേക്ക്‌ ഫാസ്റ്റിന് കഴിക്കാൻ ഏറെ ഇഷ്ടമുള്ള ഒരു പലഹാരമാണ് ദോശ. ദോശയിൽ പല വെറൈറ്റികൾ നമ്മൾ കണ്ടിട്ടുണ്ട്. അതുപോലെ വെറൈറ്റി ആയ ഒരു ദോശ നിങ്ങൾ ആരും കഴിച്ചിട്ടുണ്ടാവില്ല. ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെഒരു പാത്രത്തിലേക്ക് രണ്ട് കപ്പ് പച്ചരി എടുക്കുക. അതിലേക്ക് സാധാരണ ഞങ്ങൾ ചോറ് വയ്ക്കുന്ന അരി ഏതെങ്കിലും അരക്കപ്പ് ചേർക്കുക. അതിലേക്ക് ഒരു ടീസ്പൂൺ ഉലുവ ചേർക്കുക. ശേഷം കഴുകി വൃത്തിയാക്കുക. ആവശ്യത്തിന് വെള്ളവും ചേർക്കുക.

   

അതോടൊപ്പം മറ്റൊരു പാത്രത്തിൽ ഒരു കപ്പ് ഉഴുന്ന് കഴുകി വൃത്തിയാക്കി ആവശ്യത്തിനു വെള്ളം ഒഴിച്ച് വയ്ക്കുക. അതിനുശേഷം നല്ലതുപോലെ കുതിർക്കാൻ വയ്ക്കുക. അതിനുശേഷം നന്നായി കുതിർന്നു വരുമ്പോൾ ജാർ എടുത്ത് അതിലേക്ക് കുറച്ചു കുറച്ചായി ചേർത്തുകൊണ്ട് ആവശ്യത്തിനു വെള്ളവും ഒഴിച്ച് നല്ലതുപോലെ അരച്ചെടുക്കുക. ഒട്ടും തന്നെ തരികൾ ഇല്ലാതിരിക്കാൻ ശ്രദ്ധിക്കുക. അതിനുശേഷം ഒരു പാത്രത്തിലേക്ക് പകർത്തുക ശേഷം നല്ലതുപോലെ ഇളക്കികൊടുത്ത് അടച്ചു മാറ്റി വെക്കുക. മാവ് നല്ലതുപോലെ പുളിച്ച് വരണം.

എങ്കിൽ മാത്രമേ ദോശ നല്ല രുചി ഉണ്ടാവുകയുള്ളൂ. അതിനുശേഷം പുറത്തെടുത്ത് അതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. അതിനുശേഷം ദോശ ഉണ്ടാക്കുന്ന പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് തേച്ചു കൊടുക്കുക. ശേഷം അതിലേക്ക് ആവശ്യത്തിനു ദോശ ഒഴിച്ചുകൊടുക്കുക. സാധാരണ ദോശ ഉണ്ടാക്കുന്നത് പോലെ വരട്ടിയെടുക്കേണ്ട ആവശ്യമില്ല ചെറിയ കട്ടിയോടു കൂടി ചെറുതായി പരത്തി കൊടുക്കുക. അതിനുശേഷം മുകളിലേക്ക് കുറച്ച് നല്ല എണ്ണ ഒഴിച്ച് കൊടുക്കുക.

ദോശയ്ക്ക് നല്ലെണ്ണ വളരെ നല്ല കോമ്പിനേഷൻ ആണ്. അതിനുശേഷം മീഡിയം തീയിൽ വച്ച് നല്ലതുപോലെ ദോശ വേവിച്ചെടുക്കുക. ഒരു മൊരിഞ്ഞു വരുമ്പോൾ മറിച്ചിട്ട് കൊടുക്കുക. രണ്ടു ഭാഗവും ഭാഗമാകുമ്പോൾ മറ്റൊരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക. ഈ രീതിയിൽ ബാക്കിയെല്ലാം മാവും തയ്യാറാക്കിയെടുക്കുക. ഈ ദോശയുടെ കൂടെ കഴിക്കാൻ തേങ്ങാ ചട്നിയാണ് നല്ല കോമ്പിനേഷൻ. ഇനി എല്ലാവരും ദോശ ഈ രീതിയിൽ ചെയ്തു നോക്കുക. ഒരുവട്ടം ചെയ്താൽ പിന്നെ ദോശ ഉണ്ടാക്കുമ്പോൾ ഇതുപോലെ മാത്രമേ ഉണ്ടാകൂ. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *