നമ്മൾ വലിച്ചെറിയുന്ന സാധങ്ങളുടെ കൂട്ടത്തിൽ പെടുന്ന ഒന്നാണ് ചിരട്ട. തേങ്ങ ചിരകിയത് ശേഷം ചിരട്ട വലിച്ചെറിയുകയോ അല്ലെങ്കിൽ കത്തിച്ചു കളയുകയോ ചെയ്യുന്നു. എന്നാൽ ചിരട്ടകൊണ്ട് ഉപയോഗപ്രദമായ കാര്യങ്ങൾ നോക്കാം. ആദ്യമായി കുറച്ചു ചിരട്ട കത്തിക്കുക. ശേഷം അതിന്റെ ചാരം മിക്സിയിലിട്ട് നന്നായി പൊടിക്കുക. ഇത് തോട്ടത്തിൽ ചെടികളുടെ ചുവട്ടിൽ ഇട്ടുകൊടുക്കുകയാണെങ്കിൽ ചെടികൾ നന്നായി തഴച്ചു വളരാൻ കാരണമാകുന്നു.
അതുപോലെതന്നെ സൗന്ദര്യത്തിനായി നാം ഉപയോഗിക്കുന്ന കൺമഷി ചിരട്ടക്കരി കൊണ്ട് ഉണ്ടാക്കിയെടുക്കാം. അതിനായി ഒരു പാത്രത്തിലേക്ക് ആവേശത്തിന് പൊടി എടുക്കുക. അതിനുശേഷം ആവണക്കണ്ണ ഒഴിച്ച് കണ്മഷിയുടെ പാകത്തിന് ഇളക്കിയോജിപ്പിക്കുക. അതുപോലെ മുഖത്തെ അഴുക്കുകൾ എല്ലാം നീക്കം ചെയ്യുന്നതിന് നാച്ചുറൽ ആയ ഒരു മാസ്ക് തയ്യാറാക്കി എടുക്കാം. അതിനായി ആവശ്യത്തിന് ചിരട്ടക്കരി എടുത്ത് അതിലേക്ക് തേൻ ഒഴിച്ചു കൊടുക്കുക.
അതിനുശേഷം ഇളക്കി യോജിപ്പിച്ച് മുഖത്ത് പുരട്ടുക. ഉണങ്ങിയതിന് ശേഷം കഴുകി കളയുക. അതുപോലെതന്നെ നരച്ച മുടി ഉള്ളവർക്ക് മുടി കറുപ്പിക്കുന്നതിനു ഒരു ഹെയർ ഡൈ തയ്യാറാക്കാം. അതിനായി ഒരു പാത്രത്തിലേക്ക് ഒരു ടീസ്പൂൺ ചിരട്ടക്കരി, ഒരു ടീസ്പൂൺ മൈലാഞ്ചി പൊടി എടുക്കുക അതിലേക്ക് കട്ടൻ ചായ മധുരം ചേർക്കാതെ ഉണ്ടാക്കിയെടുത്തത് ചൂടാറിയതിനു ശേഷം ഇതിലേക്ക് ഒഴിച്ചു കൊടുക്കുക.
ശേഷം പാകത്തിന് ഇളക്കിയോജിപ്പിക്കുക. ശേഷം 24 മണിക്കൂർ കഴിഞ്ഞു തലയിൽ തേച്ചു പിടിപ്പിക്കുക. അതുപോലെതന്നെ ശരീരത്തിൽ നിന്നും കൊഴുപ്പ് ഇല്ലാതാക്കാൻ ചിരട്ട കഴുകി വൃത്തിയാക്കി വെള്ളത്തിൽ തിളപ്പിച്ച് ദിവസവും കുടിക്കുകയാണെങ്കിൽ ശരീരത്തിലെ കൊഴുപ്പ് ഇല്ലാതാക്കാൻ സാധിക്കും. എല്ലാവർക്കും പ്രയോജനം ഉണ്ടാകുന്ന ഈ ടിപ്പുകൾ ഉറപ്പായും ചെയ്തു നോക്കുക. ചിരട്ട ഇനി വെറുതെ കളയാതെ നല്ല രീതിയിൽ ഉപയോഗിക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.