ഒരു കപ്പ് ചോറും മുട്ടയും ഉണ്ടെങ്കിൽ വായിലിട്ടാൽ അലിഞ്ഞു പോകുന്ന ഒരു വിഭവം തയ്യാറാക്കിയാലോ. ഇതിന്റെ രുചി വേറെ ലെവലാണ്. | Simple Sweet Recipe

ബാക്കി വരുന്ന ഒരു കപ്പ് ചോറും മുട്ടയും ഉണ്ടെങ്കിൽ ആരും ഇതുവരെ ചെയ്ത നോക്കാത്ത ഒരു നാലുമണി പലഹാരം ഇനി ആർക്കും ഉണ്ടാക്കിയെടുക്കാം. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ തന്നെ ഇഷ്ടപ്പെടും. ഇതെങ്ങനെയാണ് ചെയ്യുന്നതെന്ന് നോക്കാം. അതിനായി ആദ്യം തന്നെ ഒരു മിക്സിയുടെ ജാറിലേക്ക് മൂന്ന് മുട്ട പൊട്ടിച്ചൊഴിക്കുക. അതിലേക്ക് ഒരു കപ്പ് ചോറും ചേർത്ത് കൊടുക്കുക. അതിലേക്ക് അര ലിറ്റർ പാല് ഒഴിക്കുക. അതിലേക്ക് നാലു ടീസ്പൂൺ പഞ്ചസാര ചേർത്ത് കൊടുക്കുക.

   

അല്ലെങ്കിൽ മൂന്ന് ടീസ്പൂൺ കണ്ടൻസ്ഡ് മിൽക്ക് ചേർത്ത് കൊടുക്കുക. അതിലേക്ക് അരടീസ്പൂൺ വാനില എസൻസും ചേർക്കുക. അല്ലെങ്കിൽ അര ടീസ്പൂൺ ഏലയ്ക്കാപൊടി ചേർത്താലും മതി. ശേഷം നല്ലതുപോലെ അരച്ചെടുക്കുക. ശേഷം മറ്റൊരു പാത്രത്തിൽ അര കപ്പ് പഞ്ചസാര ചേർത്ത് കൊടുക്കുക. തീകുറച്ച് വെച്ച് പഞ്ചസാര അലിയിച്ചെടുക്കുക. പഞ്ചസാര ചെറിയ ബ്രൗൺ കളർ ആകുമ്പോൾ ഓഫ് ചെയ്യുക. ശേഷം പുഡിങ് തയ്യാറാക്കുന്ന പാത്രത്തിൽ കുറച്ച് നെയ്യ് തടവി കൊടുക്കുക.

അതിലേക്ക് ഉരുക്കിവെച്ചിരിക്കുന്ന പഞ്ചസാര ഒഴിച്ചു കൊടുക്കുക. അതിനുശേഷം കുറച്ച് സമയത്തേക്ക് മാറ്റിവയ്ക്കുക. ശേഷം പഞ്ചസാര കട്ടിയായി അതിനുശേഷം തയ്യാറാക്കിയ മിശ്രിതം ഇതിലേക്ക് ഒഴിച്ചു കൊടുക്കുക. ശേഷം മറ്റൊരു പാത്രത്തിൽ കുറച്ച് വെള്ളം ചൂടാക്കി വെക്കുക. വെള്ളം ചൂടായശേഷം അതിനു മുകളിലേക്ക് ഒരു തട്ടു വയ്ക്കുക. തട്ടിന്റെ മുകളിലായി തയ്യാറാക്കിവെച്ച പുഡിങ്ങിന്റെ പാത്രം ഇറക്കിവെക്കുക.

അതിനുശേഷം അരമണിക്കൂർ ആവിയിൽ വേവിച്ചെടുക്കുക. അതിനുശേഷം പുറത്തേക്കെടുത്ത് ചൂടാറിയതിനു ശേഷം കുറച്ച് സമയം ഫ്രിഡ്ജിൽ വയ്ക്കുക. അതിനുശേഷം മറ്റൊരു പാത്രത്തിലേക്ക് കമിഴ്ത്തി കൊടുക്കുക. വളരെ രുചികരമായ ആരോഗ്യത്തിനും ദോഷം ചെയ്യാത്ത ഒരു പുഡിങ് ഈ രീതിയിൽ തയ്യാറാക്കി എടുക്കാം. എല്ലാവരും തന്നെ തയ്യാറാക്കി നോക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *