മീൻ വിഭവങ്ങൾ കഴിക്കാൻ എല്ലാവർക്കും താല്പര്യം ഉണ്ടാകും. എന്നാൽ മീൻ വൃത്തിയാക്കി എടുക്കുന്നതിന് പലർക്കും താല്പര്യം ഉണ്ടാകില്ല. അഥവാ മീൻ വൃത്തിയാക്കിയാൽ തന്നെ നല്ല രീതിയിൽ വൃത്തിയാക്കാൻ സാധിക്കുകയും വേണം. അല്ലെങ്കിൽ മീൻ എല്ലാംതന്നെ ഉടഞ്ഞു പോവുകയും തൊലിയിൽ നിന്ന് വിട്ട് പോകുകയും ചെയ്യും.
ആദ്യമായി മീൻ വൃത്തിയാക്കുന്നവരെ സംബന്ധിച്ച് വളരെയധികം ബുദ്ധിമുട്ടുള്ള കാര്യമാണത്. മീൻ കത്തി ഉപയോഗിച്ചാണ് വൃത്തിയാക്കുന്നതെങ്കിൽ വളരെയധികം ശ്രദ്ധ വേണം. മീൻ വൃത്തിയാക്കാൻ ശ്രമിക്കുന്ന തുടക്കക്കാർക്ക് വളരെ എളുപ്പത്തിൽ തന്നെ ഏതു മീനും വൃത്തിയാക്കാവുന്ന ഒരു എളുപ്പ മാർഗം പരിചയപ്പെടാം. ചിതമ്പൽ ധാരാളമുള്ള മീനുകളിൽ ചിതമ്പൽ കളയുന്നതിന് എല്ലാവരും കത്തിയാണ് ഉപയോഗിക്കുന്നത്.
കത്തി ഉപയോഗിക്കുമ്പോൾ ചിലമ്പിൽ എല്ലാം ശരീരത്തിലും വസ്ത്രങ്ങളിലും മറ്റും പറ്റിപ്പിടിച്ച് വൃത്തികേട് ആകാനുള്ള സാധ്യത കൂടുതലാണ്. എന്നാൽ ഇനി ഒരു ബ്രഷ് മാത്രം മതി മീനിന്റെ ചിലമ്പൽ എല്ലാം വൃത്തിയാക്കുവാൻ. വൃത്തിയാക്കേണ്ട മീൻ എടുത്തത് ഒരു പുതിയ ബ്രഷ് കൊണ്ട് ചിലമ്പൽ ഉള്ള ഭാഗങ്ങളിൽ എല്ലാം തന്നെ ഉരച്ച് കൊടുക്കുക.
ഇങ്ങനെ ചെയ്യുകയാണെങ്കിൽ മീനിന്റെ തൊലിയൊന്നും അടർന്നു പോകാതെ വളരെ വൃത്തിയായി കിട്ടും. ശേഷം കത്തിയോ കത്രികയോ ഉപയോഗിച്ച് ബാക്കി ഭാഗങ്ങൾ വൃത്തിയാക്കാം. ആദ്യമായി മീൻ വൃത്തിയാക്കാൻ ശ്രമിക്കുന്നവർ ഈ രീതിയിൽ ചെയ്തു നോക്കുക. പ്രായഭേദമന്യേ എല്ലാവർക്കും ഇത് വളരെയധികം ഉപകാരപ്പെടും. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.