നുറുക്കു ഗോതമ്പുകൊണ്ട് 10 മിനിറ്റിൽ ഒരു കിടിലൻ ലഡു ഉണ്ടാക്കാം. ഇതിന് അസാധ്യ രുചിയാണ്. ഇന്നു തന്നെ ഉണ്ടാക്കി നോക്കൂ. | Tasty Ladu Recipe

മധുര പലഹാരങ്ങളിൽ എല്ലാവർക്കും ഏറെ പ്രിയപ്പെട്ട ഒന്നാണ് ലഡു. ബേക്കറികളിലും മറ്റും പലനിറത്തിലുള്ള ലഡു കാണുന്നവരാണ് നാമെല്ലാവരും. എന്നാൽ ഇനി വീട്ടിൽ തന്നെ 10 മിനിറ്റിൽ ലഡു തയ്യാറാക്കി എടുക്കാം. അതിനായി ആദ്യം തന്നെ അരക്കപ്പ് നുറുക്കുഗോതമ്പ് എടുത്ത് നല്ലതുപോലെ കഴുകി വൃത്തിയാക്കുക. അതിനുശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് കഴുകി വച്ചിരിക്കുന്ന നുറുക്കുഗോതമ്പ് ഇട്ട് ചൂടാക്കി എടുക്കുക.

   

നുറുക്കു ഗോതമ്പിലെ വെള്ളമെല്ലാം വറ്റി വറുത്തു വന്നതിനുശേഷം ഒരു മിക്സിയുടെ ജാറിലേക്ക് ഇടുക. അതിലേക്ക് 3 ടീസ്പൂൺ റവ ചേർക്കുക. നന്നായി പൊടിച്ചെടുക്കുക. ശേഷം ഒരു പാത്രത്തിലേക്ക് മാറ്റി വയ്ക്കുക. അടുത്തതായി ഒരു പാൻ ചൂടാക്കി അതിലേക്ക് 4 ടീസ്പൂൺ നെയ്യ് ഒഴിച്ചു കൊടുക്കുക. ചൂടായതിനു ശേഷം അതിലേക്ക് ആവശ്യത്തിന് ഉണക്കമുന്തിരി ഇട്ട് വറുത്തെടുക്കുക. ശേഷം മറ്റൊരു പാത്രത്തിലേയ്ക്ക് പകർത്തി വക്കുക.

അതിനു ശേഷം അതേ പാനിലേക്ക് ഒരു കപ്പ് പാല് ഒഴിക്കുക. ചെറിയ തീയിൽ പാൽ നന്നായി ചൂടായതിനു ശേഷം ഒരു ടീസ്പൂൺ ഏലയ്ക്കാപ്പൊടി ചേർത്ത് കൊടുക്കുക. അതിലേക്ക് അരക്കപ്പ് തേങ്ങ ചിരകി വറുത്ത് പൊടിച്ചത് ചേർത്ത് കൊടുക്കുക. അതിനുശേഷം വറുത്തു പൊടിച്ചു വച്ചിരിക്കുന്ന നുറുക്കുഗോതമ്പ് ഇട്ടു കൊടുക്കുക. ശേഷം നന്നായി ഇളക്കി യോജിപ്പിക്കുക. അതിനുശേഷം അതിലേക്ക് മുക്കാൽ കപ്പ് പഞ്ചസാര പൊടിച്ചത് ചേർത്ത് കൊടുക്കുക.

ശേഷം നന്നായി ഇളക്കി യോജിപ്പിക്കുക. കൈകൊണ്ട് ഉരുട്ടാവുന്ന പാകമാകുമ്പോൾ തീ ഓഫ് ചെയ്യുക. ശേഷം വറുത്തു വച്ചിരിക്കുന്ന ഉണക്കമുന്തിരിയും ചേർത്ത് ഇളക്കികൊടുക്കുക. അതിനുശേഷം ചെറിയ ഉരുളകളായി ഉരുട്ടിയെടുക്കുക. അധികം ബലം കൊടുക്കാതെ തന്നെ ഉരുട്ടിയെടുക്കാൻ ശ്രദ്ധിക്കുക. നുറുക്കുഗോതമ്പ് വീട്ടിൽ ഉണ്ടെങ്കിൽ കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഈ ലഡു ഇതുതന്നെ ഉണ്ടാക്കി നോക്കുക. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ ഒന്ന് കണ്ടു നോക്കുക.

Leave a Reply

Your email address will not be published. Required fields are marked *