എല്ലാ വീടുകളിലും രാവിലെ ബ്രേക്ക്ഫാസ്റ്റ് ഉണ്ടാക്കുന്ന സ്ഥിരം ഭക്ഷണം ആയിരിക്കും ഉപ്പുമാവ്. ഒരേ രീതിയിൽ തന്നെ ഉപ്പുമാവ് കഴിച്ചു മടുത്തു പോയോ. എന്നാൽ ഇനി സേമിയ ഉപയോഗിച്ച് വളരെ രുചികരമായ ഒരു ഉപ്പുമാവ് തയ്യാറാക്കാം. ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. ആദ്യം തന്നെ ഒരു പാനിലേക്ക് ഒരു ടീ സ്പൂൺ ഓയിൽ ഒഴിക്കുക. ഇതിലേക്ക് ഒരു കപ്പ് സേമിയ ഇട്ടു കൊടുത്തു നന്നായി വറുത്തെടുക്കുക. നന്നായി വറുത്തു വന്നതിനുശേഷം ഒരു പാത്രത്തിലേക്ക് മാറ്റി വക്കുക.
അതിനു ശേഷം ഒരു പാനിൽ മൂന്ന് കപ്പ് വെള്ളം ഒഴിച്ചു കൊടുക്കുക അതിലേക്ക് ഒരു സ്പൂൺ ഉപ്പ് ചേർത്ത് കൊടുക്കുക. വെള്ളം നന്നായി തിളച്ചു വന്നതിനുശേഷം വറുത്തുവച്ചിരിക്കുന്ന സേമിയ ഇട്ട് മുക്കാൽ ഭാഗത്തോളം വേവിച്ചെടുക്കുക. ശേഷം മറ്റൊരു പാനിലേക്ക് അര ടീ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക. നന്നായി ചൂടായ ശേഷം കാൽ ടീസ്പൂൺ കടുക് ഇട്ട് കൊടുത്ത് പൊടിച്ചെടുക്കുക. അതിലേക്ക് ഒരു ടീസ്പൂൺ ഉഴുന്ന് ഇടുക.
അതിലേക്ക് എരുവിനനുസരിച്ച് പച്ചമുളക് ചെറുതായരിഞ്ഞത്, കാൽ ടീസ്പൂൺ ഇഞ്ചി അരിഞ്ഞത്, ചേർത്ത് വഴറ്റിയെടുക്കുക. ശേഷം അതിലേക്ക് ഒരു വലിയ സവാള ചെറുതായി അരിഞ്ഞത് ഇട്ട് നന്നായി വഴറ്റിയെടുക്കുക. അതിലേക്ക് ആവശ്യത്തിന് ഉപ്പും ഒരു തണ്ട് കറിവേപ്പിലയും ഇട്ടു കൊടുക്കുക. സവാള വഴന്നു വന്നതിനുശേഷം അതിലേക്ക് കാൽകപ്പ് ക്യാരറ്റ് ചെറുതായി അരിഞ്ഞത്, കാൽ കപ്പ് ബീൻസ് ചെറുതായരിഞ്ഞത്, ചേർത്ത് കൊടുക്കുക. അതിനുശേഷം പച്ചക്കറികൾ മൂടിവെച്ച് വേവിക്കുക.
വെന്തു വന്നാൽ അരക്കപ്പ് തേങ്ങ ചിരകിയത് ഇട്ടു കൊടുത്ത് നന്നായി വഴറ്റിയെടുക്കുക. ശേഷം അതിലേക്ക് വേവിച്ചുവെച്ചിരിക്കുന്ന സേമിയ ചേർത്ത് ഇളക്കി യോജിപ്പിക്കുക. അതിലേക്ക് അരക്കപ്പ് തേങ്ങ ചിരകിയതും കൂടി ചേർത്ത് കൊടുക്കുക. നന്നായി ഇളക്കിയ ശേഷം ഒരു പാത്രത്തിലേക്ക് പകർത്തി വെക്കാം. വളരെ രുചികരമായ സേമിയ ഉപ്പുമാവ് ഇതുപോലെ തയ്യാറാക്കി എടുക്കൂ. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.