കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആശ്വാസം. അറിയാതെ പോകരുത് പനിക്കൂർക്കയിലെ ഔഷധ ഗുണങ്ങൾ. | Benefits Of Panikoorka

കുട്ടികളുള്ള മിക്ക വീടുകളിലും കാണാൻ കഴിയുന്ന ഒരു ചെടിയാണ് പനിക്കൂർക്ക. കുട്ടികൾക്കും മുതിർന്നവർക്കും ഉണ്ടാകുന്ന പല ആരോഗ്യപ്രശ്നങ്ങൾക്കും തട ഇടാൻ ആദ്യം ഉപയോഗിക്കുന്ന മരുന്നാണ് പനിക്കൂർക്ക. കർപ്പൂരവല്ലി, നവര, പനിക്കൂർക്ക, കഞ്ഞിക്കൂർക്ക എന്നിങ്ങനെ നിരവധി പേരുകളിലാണ് ഈ ചെടി അറിയപ്പെടുന്നത്. കാർവക്രോർ എന്ന രാസവസ്തു ഉള്ള ബാഷ്പശീല തൈലമാണ് ഇതിന്റെ ഇലകളിൽ അടങ്ങിയിരിക്കുന്നത്.

   

ആയുർവേദത്തിൽ പനികൂർക്കയുടെ ഇല പിഴിഞ്ഞ നീര് കഫത്തിന് വളരെ നല്ല മരുന്നാണ്. പനി, ജലദോഷം, ശ്വാസംമുട്ട് തുടങ്ങിയവയ്ക്കെല്ലാം ഇതിന്റെ ഇല പിഴിഞ്ഞ നീര് ഗുണകരമാണ്. കൃമി ശല്യം ഇല്ലാതാക്കാൻ ഇതിന്റെ ഇല ത്രിഫലയുടെ കൂടെ ചേർത്ത് കഴിക്കുന്നത് നല്ലതാണ്. അമിതവണ്ണം തടയുന്നതിനും പനിക്കൂർക്ക തിളപ്പിച്ച വെള്ളം കുടിക്കുന്നത് നല്ലതാണ്. ദഹനപ്രക്രിയ സുഗമമാക്കുന്നതിനും പനികൂർക്ക കഴിക്കുന്നത് നല്ലതാണ്.

നീർവീഴ്ച, ചുമ എന്നിവയ്ക്ക് പനിക്കൂർക്കയുടെ ഇലയും കൽക്കണ്ടവും ചേർത്ത് കഴിക്കുന്നത് സഹായകമായിരിക്കും. കുട്ടികളുടെ വായിൽ നിന്നും തുടർച്ചയായി വെള്ളം ഒലിക്കുന്നുണ്ടെങ്കിൽ പനിക്കൂർക്കയുടെ ഇലയുടെ നീര് കൊടുക്കുന്നത് നല്ലതാണ്. ഗ്യാസ്ട്രബിൾ, കുഞ്ഞുങ്ങളിലെ ഉദരരോഗങ്ങൾ എന്നിവയ്ക്കെല്ലാം പനിക്കൂർക്ക വളരെ നല്ല മരുന്നാണ്. പ്രായമായവരിൽ ഉണ്ടാക്കുന്ന ശരീര ക്ഷീണത്തിന് ദിവസവും ഓരോ പനിക്കൂർക്ക കഴിക്കാൻ കൊടുക്കുന്നത് നല്ലതാണ്.

പഴുതാര, തേൾ എന്നിവ മൂലമുണ്ടാകുന്ന വിഷബാധയ്ക്ക് പനിക്കൂർക്കയുടെ ഇല അരച്ച് കെട്ടുന്നത് വളരെ ഗുണകരമായിരിക്കും. ശരീരത്തിലെ പ്രതിരോധശേഷിക്ക് പനിക്കൂർക്ക വളരെയധികം ഗുണം ചെയ്യും. ശരീരത്തിന്റെ ആരോഗ്യത്തെ എന്നെന്നും നിലനിർത്താൻ പനിക്കൂർക്കയുടെ ഇല കഴിക്കുന്നത് ശീലമാക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *