നിങ്ങളും ഈ ശീലം പാലിക്കു, നിങ്ങളുടെ കാരളും സുരക്ഷിതമായിരിക്കും.

ആരോഗ്യമുള്ള ഒരു ശരീരത്തിലെ എല്ലാ അവയവങ്ങളും വളരെ കൃത്യമായി തന്നെ പ്രവർത്തിക്കുന്നുണ്ടാകും. എന്നാൽ പലപ്പോഴും നാം ആരോഗ്യവാന്മാരാണ് എന്ന് തെറ്റിദ്ധരിപ്പിക്കപ്പെടുന്നത് ഈ അവയവങ്ങളുടെ തകരാറുകൾ നാം തിരിച്ചറിയാതെ പോകുന്നതുകൊണ്ടാണ്. ഇത്തരത്തിൽ ഒരുതരത്തിലും ലക്ഷണങ്ങൾ പ്രകടമാക്കാത്ത ഒരു അവസ്ഥയാണ് ഫാറ്റി ലിവർ. ഫാറ്റി ലിവർ എന്ന 3 ഘട്ടങ്ങൾക്ക് ശേഷമാണ് ലിവർ സിറോസിലേക്ക് നാം എത്തിച്ചേരുന്നത്.

   

ചില ആളുകൾക്കെങ്കിലും ഈ ലിവർ സിറോസിസിന്റെ കൂടുതൽ ഗുരുതരമായ ഘട്ടത്തിലേക്ക് കടന്നു ക്യാൻസറുകൾ ആയി മാറാനുള്ള സാധ്യതയുമുണ്ട്. ഇത്തരത്തിൽ ഈ അവസ്ഥകളിലേക്ക് ഒന്നും എത്തിച്ചേരാതെ നമ്മുടെ കരളിനെ കൂടുതൽ സുരക്ഷിതമാക്കാൻ ആരോഗ്യകരമായ ഒരു ജീവിത രീതി പാലിക്കുകയാണ് വേണ്ടത്. പ്രത്യേകിച്ചും നമ്മുടെ ഭക്ഷണശീലം കൂടുതൽ ഹെൽത്തി ആക്കി മാറ്റണം. ഇതിനായി ഭക്ഷണത്തിൽ ധാരാളം ആയി പച്ചക്കറികളും പഴവർഗ്ഗങ്ങളും ഉൾപ്പെടുത്തുക.

ഒരു നേരം ചോറ് കഴിച്ചില്ല എങ്കിൽ കൂടി നിങ്ങൾക്ക് ഒരു തരത്തിലും പ്രശ്നങ്ങൾ ഉണ്ടാകുന്നില്ല ഇത് ഗുണമാണ് മറിച്ച് ഉണ്ടാകുന്നത്. ചോറ് എന്നത് നാം മലയാളികളുടെ ഒരു ഇഷ്ട ഭക്ഷണം ആണ് അതുകൊണ്ടുതന്നെയാണ് നമുക്ക് ഒരുപാട് രോഗങ്ങളും വന്നുചേരുന്നത്. ധാരാളമായി കാർബോഹൈഡ്രേറ്റും കൊഴുപ്പും ഗ്ലൂക്കോസും ശരീരത്തിലേക്ക് എത്തിച്ചേരുമ്പോൾ ഇവയെല്ലാം ദഹിപ്പിക്കുന്നതിനും പ്രോഗ്രസ് ചെയ്യുന്നതിനും വേണ്ടി ശരീരം ഒരുപാട് പണിപ്പെടേണ്ടതായി വരാറുണ്ട്.

അതുപോലെതന്നെ ഇവയിൽ നിന്നും ഫാറ്റ് നമ്മുടെ അവയവങ്ങളിലേക്ക് ബാധിക്കുമ്പോൾ, പ്രത്യേകിച്ച് ലിവറിലേക്ക് പോകുമ്പോൾ ഫാറ്റിലിവർ ഉണ്ടാക്കാനും ഇത് തുടർന്നു പോവുകയാണെങ്കിൽ മരണത്തിലേക്ക് പോയി ചേരാനും ഇടയാകും. ഏതെങ്കിലും ഒരു അൽട്രാസൗണ്ട് സ്കാനിങ്ങിന്റെ ഭാഗമായി ഫാറ്റി ലിവർ എന്ന അവസ്ഥ കാണുന്നുണ്ട് എങ്കിൽ നിങ്ങൾ കൂടുതൽ ജാഗ്രതയോടു കൂടി വേണം മുന്നോട്ട് പോകാൻ.

Leave a Reply

Your email address will not be published. Required fields are marked *