രാവിലെ ബ്രേക്ക്ഫാസ്റ്റ് വളരെയധികം പ്രധാനപ്പെട്ട ഒന്നാണ്. അതുകൊണ്ടുതന്നെ ബ്രേക്ക്ഫാസ്റ്റ് വളരെയധികം രുചികരവും ആരോഗ്യപ്രദവും ആയിരിക്കണം. എല്ലാ വീട്ടമ്മമാർക്കും പെട്ടെന്ന് തന്നെ തയ്യാറാക്കാൻ സാധിക്കുന്ന റവ ദോശ ഉണ്ടാക്കിയെടുക്കാം. അതിനായി ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് അര കപ്പ് റവ ഇട്ടു കൊടുക്കുക. അതിലേക്ക് അരക്കപ്പ് വറുത്ത അരിപൊടി, 3 ടീസ്പൂൺ സവാള ചെറുതായരിഞ്ഞത്, 2 പച്ചമുളക് ചെറുതായി അരിഞ്ഞത്, ഒരു ടീസ്പൂൺ ഇഞ്ചി ചെറുതായി അരിഞ്ഞത്.
2 ടീസ്പൂൺ തൈര്, ഒരു ടീസ്പൂൺ കറിവേപ്പില ചെറുതായി അരിഞ്ഞത്, ആവശ്യത്തിന് മല്ലിയില ചെറുതായരിഞ്ഞത്, അരടീസ്പൂൺ ചെറിയജീരകം, അര ടീസ്പൂൺ കുരുമുളക് പൊടി, ഒരു നുള്ള് കായം പൊടി, ആവശ്യത്തിന് ഉപ്പ്, 2 കപ്പ് വെള്ളം ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. അതിനുശേഷം 15 മിനിറ്റ് മാറ്റി വയ്ക്കുക. അതിനുശേഷം വീണ്ടും മുക്കാൽ കപ്പ് വെള്ളം ഒഴിച്ചു കൊടുത്ത് ഇളക്കി യോജിപ്പിക്കുക.
അതിന് ശേഷം ചൂടായ പാനിലേക്ക് ഒഴിച്ചു കൊടുക്കുക. ദോശ നന്നായി മൊരിഞ്ഞു വരുന്നതിനായി അല്പം നെയ്യ് പുരട്ടി കൊടുക്കുക. രണ്ടു ഭാഗവും നന്നായിമൊരിയിച്ചെടുക്കുക. ശേഷം പാത്രത്തിലേക്ക് മാറ്റിവെക്കുക. ഇതിന്റെ കൂടെ കഴിക്കാൻ കാര ചട്ണിയാണ് നല്ല കോമ്പിനേഷൻ. ഇത് തയ്യാറാക്കാൻ ഒരു പാത്രത്തിലേക്ക് അഞ്ച് ടീസ്പൂൺ ഉഴുന്ന് ഇട്ടു വറുത്തെടുത്ത് മാറ്റുക. ശേഷം അതേ പാനിലേക്ക് 3 ടീസ്പൂൺ വെളിച്ചെണ്ണ ഒഴിച്ചു എരുവിന് ആവശ്യമായ വറ്റൽ മുളക് വറുത്തെടുത്ത് മാറ്റുക.
ശേഷം 20 വലിയ വെളുത്തുള്ളി വാട്ടിയെടുക്കുക ശേഷം അതിലേക്ക് 15 ചെറിയ ഉള്ളി ചേർത്ത് വറുത്തെടുക്കുക. ശേഷം രണ്ട് തക്കാളി രണ്ടായി മുറിച്ച് എണ്ണയിലിട്ട് വറുത്തെടുക്കുക. അതിനുശേഷം വറുത്തെടുത്തത് എല്ലാം മിക്സിയുടെ ജാറിലേക്ക് ഇട്ട് ആവശ്യത്തിന് ഉപ്പും പുളിയും ചേർത്ത് നല്ലതുപോലെ അരച്ചെടുക്കുക. ഒരു പാത്രത്തിൽ എണ്ണയൊഴിച്ച് ഒരു ടീസ്പൂൺ കടുക് രണ്ട് വറ്റൽമുളക് ആവശ്യത്തിന് കറിവേപ്പില ചേർത്ത് വറുത്ത് ചട്ടിണിയിലേക്ക് ഇട്ടുകൊടുത്തു ഇളക്കിയോജിപ്പിക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.