ഇതുവരെ അറിയാത്ത പപ്പായയുടെ ഗുണങ്ങളെ പറ്റി അറിയാം. ഉദര ക്രിമിയെ ഇനി വേരോടെ ഇല്ലാതാക്കാം. | Health Benefits Of Papaya

കീടനാശിനികളെ ഭയക്കാതെ വിശ്വസിച്ച് കഴിക്കാൻ സാധിക്കുന്ന ഒരു പഴവർഗമാണ് പപ്പായ. പപ്പായക്ക് കപ്പളങ്ങാ, ഓമക എന്നീ പേരുകളിലും ഇതറിയപ്പെടുന്നു. കേരളത്തിലെ കാലാവസ്ഥയിൽ സമൃദ്ധമായി വളരുന്ന ഒരു പഴവർഗമാണ് പപ്പായ. ശരീരത്തിന്റെ ശരിയായ പ്രവർത്തനങ്ങൾക്ക് ആവശ്യമായ വൈറ്റമിനുകൾ, മിനറലുകൾ എന്നിവയുടെ പ്രകൃതിദത്തമായ ഒരു കലവറയാണ് പപ്പായ. കുട്ടികളിലും മുതിർന്നവരിലും കാണുന്ന ഉദര കൃമിക്ക് വളരെ ഫലപ്രദമാണ് പപ്പായ.

   

ഇതിലുള്ള പപ്പെയിൽ എന്ന എൻസൈം പ്രോട്ടീനുകളെ വിഭജിച് ദഹനപ്രക്രിയയെ സുഗമമാക്കുന്നു. പ്രോട്ടീൻ കൊഴുപ്പായി അടിയുന്നത് വഴി ആർത്രൈറ്റിസ്, മലബന്ധം, ഡയബറ്റിസ്, രക്തസമ്മർദ്ദം തുടങ്ങിയവയിൽ നിന്നും ശരീരത്തെ സംരക്ഷിക്കുകയാണ് ചെയ്യുന്നത്. ശരീരഭാരം കുറയ്ക്കുന്നവർക്ക് ഇത് വളരെയധികം ഗുണം ചെയ്യും. പപ്പായ പോഷകങ്ങൾ കൂടുതലായി ഉണ്ടെങ്കിലും കലോറി വളരെയധികം കുറവാണ്.

ശരീരത്തിലെ കൃമികളെ തടയുന്നത് വഴി അതുമൂലമുണ്ടാകുന്ന രോഗങ്ങളെയും തടയുന്നു. പല്ലു വേദനയുള്ള ഭാഗങ്ങളിൽ പപ്പായ പേസ്റ്റ് രൂപത്തിൽ തേക്കുന്നത് വേദനയെ ഇല്ലാതാക്കും. ബ്രെസ്റ്റ്, പാൻക്രിയാസ് എന്നിവയ്ക്ക് ബാധിക്കുന്ന ക്യാൻസർ തടയാൻ പപ്പായ വളരെയധികം ഗുണം ചെയ്യുമെന്ന് കണ്ടെത്തിയിട്ടുണ്ട്. സ്ത്രീകളിൽ ക്രമം തെറ്റിയുള്ള ആർത്തവത്തിന് പപ്പായ വളരെ നല്ലതാണ്. പപ്പായ കുരു ഹൃദയാരോഗ്യത്തിന് വളരെയധികം നല്ലതാണ്.

ഡെങ്കിപ്പനിയെ പ്രതിരോധിക്കാൻ പപ്പായയുടെ ഇല ഉപയോഗിക്കാറുണ്ട്. പപ്പായയുടെ കുരുവിലുള്ള ആന്റി ബാക്ടീരിയൽ ഗുണങ്ങൾ വൃക്കയിലെ തകരാറുകൾ ഇല്ലാതാക്കുകയും കരളിലെ വിഷാംശങ്ങളെ നീക്കം ചെയ്തു ശുദ്ധീകരിക്കുകയും ചെയ്യുന്നു. അതുപോലെതന്നെ ഗർഭിണികൾ പപ്പായ കഴിക്കുന്നത് ഒഴിവാക്കുക. ആരോഗ്യമുള്ള ശരീരത്തിന് പപ്പായ കഴിക്കുന്നത് ശീലമാക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *