വീട്ടിലേക്ക് വരുന്ന വിരുന്നുകാർക്ക് കുറഞ്ഞ സമയത്തിനുള്ളിൽ ഞെട്ടിക്കാൻ സാധിക്കുന്ന വിഭവം തയ്യാറാക്കാൻ ഓരോ വീട്ടമ്മമാരും ശ്രമിച്ചുകൊണ്ടേയിരിക്കും. വീട്ടിലുള്ള സാധനങ്ങൾ കൊണ്ട് രുചികരവും ആരോഗ്യപ്രദമായ വിഭവങ്ങൾ തയ്യാറാക്കി മറ്റുള്ളവരുടെ അഭിനന്ദനങ്ങൾ ഏറ്റു വാങ്ങുന്നതിലും പരം സന്തോഷം മറ്റൊന്നില്ല. ഇപ്പോൾ കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ തയ്യാറാക്കാൻ സാധിക്കുന്ന ആരെയും ഞെട്ടിപ്പിക്കുന്ന ഒരു വിഭവം ഉണ്ടാക്കി നോക്കാം. അതിനായി ഈന്തപ്പഴവും പാലും പഴവും മാത്രം മതി.
ആദ്യം തന്നെ ഒരു പത്ത് ഇന്തപ്പഴം എടുത്ത് കുരു എല്ലാം കളഞ്ഞു ചെറു കഷണങ്ങളാക്കി നുറുക്കി ചെറുചൂടുവെള്ളത്തിൽ 10 മിനിറ്റ് കുതിർക്കാൻ വയ്ക്കുക. ഇതുപോലെ ചെയ്യുകയാണെങ്കിൽ ഈന്തപ്പഴം വളരെ പെട്ടെന്ന് തന്നെ അരച്ചു കിട്ടുന്നതാണ്. ഈന്തപ്പഴം നന്നായി കുതിർന്നു വന്നതിനുശേഷം ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ടു കൊടുക്കുക. അതിലേക്ക് നന്നായി പഴുത്ത രണ്ടു ചെറുപഴം ചെറിയ കഷണങ്ങളായി അരിഞ്ഞ് ഇട്ടു കൊടുക്കുക. ശേഷം ഇവ രണ്ടും തരി പോലുമില്ലാതെ നന്നായി അരച്ചെടുക്കുക.
അടുത്തതായി മറ്റൊരു പാത്രത്തിലേക്ക് കാൽ കപ്പ് കോൺഫ്ലവർ ഇട്ടു കൊടുക്കുക. അതിലേക്ക് ഒരു കപ്പ് പാൽ ഒഴിച്ച് കട്ടയില്ലാതെ നന്നായി ഇളക്കി യോജിപ്പിക്കുക. അതിനു ശേഷം നന്നായി അരച്ച് മാറ്റിവെച്ച ഈന്തപ്പഴവും പഴവും കോൺഫ്ലവർലേക്ക് ഇട്ടുകൊടുത്ത് കട്ടയില്ലാതെ നന്നായി ഇളക്കി യോജിപ്പിക്കുക. അതിനുശേഷം ഒരു കപ്പ് പാലും കാൽകപ്പ് പഞ്ചസാരയും ചേർത്ത് നന്നായി ഇളക്കുക. അതിനുശേഷം മറ്റൊരു പാനിലേക്ക് തയ്യാറാക്കിയ മിശ്രിതം ഒഴിച്ച് ചെറുതീയിൽ നന്നായി ഇളക്കിക്കൊടുക്കുക. കൈവിടാതെ തന്നെ ഇളക്കിക്കൊണ്ടിരിക്കുക.
കോൺഫ്ളവർ ചേർത്തതുകൊണ്ട് തന്നെ വളരെ പെട്ടെന്ന് കുറുകി കിട്ടുന്നതാണ്. കോൺഫ്ലവർ ഇല്ലെങ്കിൽ അതിനുപകരം മൈദ ഉപയോഗിച്ചാലും മതി. നല്ലതുപോലെ കുറുകി വന്നതിനുശേഷം ഓഫ് ചെയ്തു മറ്റൊരു പാത്രത്തിലേക്ക് മാറ്റി സെറ്റ് ചെയ്യാൻ വെയ്ക്കാം. ഒരു മണിക്കൂർ നേരത്തേക്ക് ഫ്രിഡ്ജിലെ താഴത്തെ തട്ടിൽ വെച്ച് സെറ്റ് ചെയ്യാവുന്നതാണ്. ഇതിനുമുകളിൽ ഭംഗി കൂട്ടുന്നതിനായി ഇഷ്ടമുള്ള സാധനങ്ങൾ വച്ച് വിളമ്പാവുന്നതാണ്. ഇതുപോലെ വളരെ കുറഞ്ഞ സമയം കൊണ്ട് എല്ലാവർക്കും ഇഷ്ടപ്പെടുന്ന മധുരപലഹാരം തയ്യാറാക്കാം. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.