അടുക്കള മനോഹരമാക്കി വെക്കാൻ എല്ലാ വീട്ടമ്മമാരും വളരെയധികം ശ്രദ്ധാലുക്കളായിരിക്കണം. അടുക്കളയിൽ ഓരോ ഭാഗവും വളരെ സൗകര്യത്തോടെയും ഭംഗിയോടെയും വളരെ കുറഞ്ഞ ചെലവിലും മനോഹരമാക്കാൻ ഉള്ള വഴികൾ തേടുന്നവരായിരിക്കും ഓരോ വീട്ടമ്മമാരും. അങ്ങനെയുള്ളവർക്ക് വളരെ കുറഞ്ഞ ചെലവിൽ ചെയ്യാൻ സാധിക്കുന്ന ഒരു വിദ്യ പരീക്ഷിച്ച് നോക്കൂ.
അടുക്കള മനോഹരമാക്കാൻ ഒരുപാട് പൈസ ചെലവാക്കേണ്ട തരില്ല. എല്ലാവരുടെയും വീട്ടിൽ ആവശ്യമില്ലാതെ ഇരിക്കുന്ന ഒരുപാട് പ്ലാസ്റ്റിക് കുപ്പികൾ ഉണ്ടായിരിക്കും. ഇനി അവയൊന്നും തന്നെ വെറുതെ കളയേണ്ടതില്ല. അവ ഉപയോഗിച് അടുക്കള മനോഹരമാക്കിയെടുക്കാം. അതിനായി ഒരുപോലെയുള്ള മൂന്നു കുപ്പികൾ എടുക്കുക. അവയെല്ലാം ഒരേ അളവിൽ തന്നെ മുറിച്ചെടുക്കുക.
അതിനുശേഷം മൂന്നും തമ്മിൽ ചേർത്ത് വെച്ച് ഒട്ടിച്ച് എടുക്കുക. ഇതിനായി ഗ്ലുഗൺ ഉപയോഗിക്കാം. ആവശ്യമെങ്കിൽ പെയിന്റ് അടിച്ചു മനോഹരമാക്കാം. ഇനി കുപ്പിയിലേക്ക് അടുക്കളയിൽ എപ്പോഴും ഉപയോഗിക്കുന്ന കത്തി, കത്രിക, സ്പൂൺ, കയിലുകൾ തുടങ്ങിയവ എല്ലാം തന്നെ ഇട്ടു വയ്ക്കാം. അതിനായി ഒരുപാട് പൈസ ചെലവാക്കി സാധനങ്ങൾ വാങ്ങേണ്ടതില്ല.
അവ കൂടാതെ മുറിച്ച കുപ്പിയുടെ മൂടിയുള്ള ഭാഗത്തിന് അടിയിൽ കട്ടിയുള്ള പേപ്പർ കൊണ്ട് അടയ്ക്കുക. ശേഷം ആവശ്യമില്ലാത്ത ഭാഗങ്ങൾ എല്ലാം മുറിച്ചുമാറ്റുക. ഇത് ഏലക്കായ, ജീരകം, കടുക് എന്നിങ്ങനെയുള്ള സാധനങ്ങൾ ഇട്ടു വയ്ക്കുന്ന കുപ്പി ആയി മാറ്റാം. ഈ രീതിയിൽ വളരെ ചെലവ് കുറച്ച് അടുക്കള വളരെയധികം മനോഹരമാക്കാം. ഇന്ന് തന്നെ എല്ലാ വീട്ടമ്മമാരും ചെയ്തു നോക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.