മലയാളികൾക്കിടയിൽ ബ്രേക്ഫാസ്റ്റിന് കഴിക്കാൻ ഇഷ്ടപ്പെടുന്ന ഒരു പലഹാരമാണ് പുട്ട്. പഴവും കടലക്കറിയും ചെറുപയർ കറിയും ചേർത്ത് പുട്ട് കഴിക്കുന്നത് സാധാരണമാണ്. ഇനി പുട്ട് കഴിക്കാൻ കറിയുടെ ആവശ്യം പോലുമില്ല. ഗോതമ്പുപൊടിയും ഏത്തപ്പഴവും ഉപയോഗിച്ച് രുചികരമായ ഒരു പുട്ട് തയ്യാറാക്കാം. കുട്ടികൾക്കെല്ലാം ഇത് വളരെയധികം ഇഷ്ടപ്പെടും. ഇത് തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് നോക്കാം. ഇതിനായി ആദ്യം തന്നെ ഒന്നര ഗ്ലാസ് ഗോതമ്പുപൊടി എടുക്കുക.
ഒരു മിക്സിയുടെ ജാറിലേക്ക് കുറേശ്ശെയായി ഗോതമ്പുപൊടിയും നേന്ത്രപ്പഴവും ചേർത്ത് നന്നായി പൊടിച്ചെടുക്കുക. പുട്ടിന് പൊടി തയ്യാറാക്കുന്നതു പോലെ കുറച്ചായി ചേർത്ത് ഗോതമ്പുപൊടിയെ പുട്ടുപൊടി പോലെ തയ്യാറാക്കി എടുക്കുക. ഗോതമ്പു പൊടി പുട്ട് തയ്യാറാക്കാനുള്ള പാകം ആയതിനുശേഷം അതിലേക്ക് ആവശ്യമായ ഉപ്പും ചേർക്കുക.
ആവശ്യമെങ്കിൽ പൊടിക്കുന്ന സമയത്ത് തേങ്ങ ചിരകിയത് ചേർക്കാവുന്നതാണ്.അതിനുശേഷം പുട്ടുണ്ടാക്കുന്ന കുഴലിലേക്ക് ആദ്യം അല്പം തേങ്ങ ചിരകിയത് ഇട്ടുകൊടുക്കുക അതിനുമുകളിലായി ഗോതമ്പുപൊടിയും പഴവും ചേർത്ത പൊടി ഇട്ടു കൊടുക്കുക. അതിനു മുകളിൽ വീണ്ടും തേങ്ങ ചിരകിയത് ഇട്ടുകൊടുക്കുക ഈ വിധം പുട്ട് തയ്യാറാക്കി എടുക്കാം. അതിനുശേഷം ആവിയിൽ വെച്ച് വേവിക്കാൻ വെക്കുക.
ആവശ്യമെങ്കിൽ അതിനുമുകളിലായി ഒരു ടീസ്പൂൺ നെയ്യ് ഒഴിക്കാവുന്നതാണ്. ഇങ്ങനെ ചെയ്താൽ പുട്ട് തന്നെ കഴിക്കാൻ വളരെയധികം രുചികരം ആയിരിക്കും. ശേഷം പുട്ട് നന്നായി വേവിച്ചെടുക്കുക. ചെറിയ ചൂടോടുകൂടി തന്നെ കഴിക്കുന്നത് ആയിരിക്കും നല്ലത്. ഈ രീതിയിൽ പുട്ട് ഉണ്ടാക്കുകയാണെങ്കിൽ കുട്ടികൾക്ക് വളരെയധികം ഇഷ്ടപ്പെടുന്നതായിരിക്കും. ഇന്നു തന്നെ ഉണ്ടാക്കി നോക്കൂ. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കാണുക.