ടൈലുകളിൽ പറ്റിപ്പിടിച്ചിരിക്കുന്ന അഴുക്ക് എത്ര ഉരച്ചു വൃത്തിയാക്കിയാലും ശരിയായ രീതിയിൽ വൃത്തിയാക്കി കിട്ടണമെന്നില്ല. അതുപോലെതന്നെ വെള്ളം കെട്ടി കിടക്കുന്ന സ്ഥലങ്ങളിൽ പറ്റിപിടിച്ചിരിക്കുന്ന പൂപ്പലുകളും വഴുക്കലും വളരെയധികം അപകടസാധ്യത കൂടുന്നതുമാണ്. വീട്ടിലെ ഇത്തരം അഴുക്കുകൾ വൃത്തിയാക്കുന്നതിന് ഒരു എളുപ്പ വഴി നോക്കാം. വീട്ടിലുള്ള സാധനങ്ങൾ ഉപയോഗിച്ച് കൊണ്ട് വളരെ എളുപ്പത്തിൽ ഇത്തരം പ്രശ്നങ്ങളെ അകറ്റി എടുക്കാം. ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം.
അതിനായി ആദ്യം തന്നെ ഒരു ബക്കറ്റിലേക്ക് സോപ്പുപൊടി ഇട്ടു കൊടുക്കുക. അതിലേക്ക് ബേക്കിംഗ് സോഡാ, ഹാർപിക്, എന്നിവ ആവശ്യാനുസരണം ഒഴിച്ചു കൊടുക്കുക. ഇപ്പോൾ തന്നെ നല്ലതുപോലെ പത ഉയർന്നുവരുന്നത് കാണാം. അതിലേക്ക് ആവശ്യാനുസരണം വെള്ളവും ചേർത്ത് കൊടുക്കുക. ശേഷം ഒരു കോല് കൊണ്ട് നന്നായി ഇളക്കി കൊടുക്കുക. അതിനുശേഷം അഴുക്കുപിടിച്ച ഭാഗങ്ങളിലെ പൊടിയെല്ലാം കളഞ്ഞ് വെള്ളമൊഴിച്ച് നന്നായി വൃത്തിയാക്കുക.
ശേഷം തയ്യാറാക്കിവെച്ച മിശ്രിതം അഴുക്കുപിടിച്ച ഭാഗങ്ങളിലെല്ലാം തന്നെ നല്ലതുപോലെ ഒഴിച്ചു കൊടുക്കുക. എല്ലാ ഭാഗത്തും കൃത്യമായിത്തന്നെ മിശ്രിതം എത്തിക്കുക. അതിനു ശേഷം 15 മിനിറ്റോളം അതുപോലെതന്നെ വെക്കുക. ശേഷം ബ്രഷ് ഉപയോഗിച്ച് നല്ലതുപോലെ ഉരച്ച് കൊടുക്കുക. ശേഷം വീണ്ടും ഒരു 10 മിനിറ്റ് അതുപോലെതന്നെ വയ്ക്കുക. അതിനുശേഷം ബ്രഷും വെള്ളവും ഉപയോഗിച്ച് കഴുകി വൃത്തിയാക്കി എടുക്കാവുന്നതാണ്.
അടുത്തതായി നനവുള്ള സ്ഥലങ്ങളിൽ ഉണ്ടാകുന്ന വഴുക്കലും പായലും അകറ്റുന്നതിന് അല്പം ബ്ലീച്ചിംഗ് പൗഡർ ഇട്ടുകൊടുത്തു ഒരു ബ്രഷ് കൊണ്ട് ചെറുതായൊന്നു ഉരച്ചുകൊടുക്കുക. അതിനുശേഷം പത്തോ പതിനഞ്ച് മിനിറ്റ് അതുപോലെതന്നെ വെക്കുക. അതിനു ശേഷം വെള്ളം ഉപയോഗിച്ച് കഴുകി വൃത്തിയാക്കുക. വളരെ എളുപ്പത്തിൽ തന്നെ ചെയ്യാൻ സാധിക്കുന്ന ഈ രണ്ടു മാർഗ്ഗങ്ങൾ ഇന്നുതന്നെ പരീക്ഷിച്ചുനോക്കൂ. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.