വഴുതനങ്ങ, വെണ്ടയ്ക്ക എന്നീ പച്ചക്കറികൾ കുട്ടികൾ ആരും കഴിക്കാൻ പൊതുവെ താല്പര്യം കാണിക്കാറില്ല. ശരീരത്തിന് വളരെയധികം ഗുണകരമായ ഇത്തരം പച്ചക്കറികൾ കുട്ടികളെ കഴിപ്പിക്കാൻ അവർ ഇഷ്ടപ്പെടുന്ന രീതിയിൽ തയ്യാറാക്കി കൊടുക്കുകയാണ് പതിവ്. ഇനി പുതിയ രീതിയിൽ ഒരു വഴുതനങ്ങ ഫ്രൈ ഉണ്ടാക്കി കൊടുക്കാം. കുട്ടികൾ ഇനി വഴുതനങ്ങ വളരെയധികം ആസ്വദിച്ചു കഴിക്കും. ഇത് തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് നോക്കാം.
ഇതിനായി ആദ്യം തന്നെ ആവശ്യത്തിന് വഴുതനങ്ങ എടുത്തു ചെറിയ കഷ്ണങ്ങളായി അരിയുക. അരിഞ്ഞെടുത്തതിനുശേഷം പലപ്രാവശ്യമായി വെള്ളത്തിലിട്ട് കഴുകിയെടുക്കുക. അതിനുശേഷം ഒരു പാത്രത്തിലേക്ക് മാറ്റി അതിലേക്ക് അരടീസ്പൂൺ മഞ്ഞൾപ്പൊടി, അര ടീസ്പൂൺ ഗരം മസാല പൊടി, അര ടീസ്പൂൺ കുരുമുളക് പൊടി, എരുവിന് ആവശ്യമായ മുളകുപൊടി എന്നിവ ചേർത്ത് നല്ലതുപോലെ കൈകൊണ്ട് ഇളക്കിയോജിപ്പിക്കുക.
വേണമെങ്കിൽ അൽപസമയം മാറ്റി വെക്കാവുന്നതാണ്. അതിനുശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക. വെളിച്ചെണ്ണ നന്നായി ചൂടായി വരുമ്പോൾ 12 ചെറിയ ചുവന്നുള്ളി ചെറുതായി അരിഞ്ഞത്, ഒരു ടീസ്പൂൺ ചതച്ച വെളുത്തുള്ളി, ആവശ്യത്തിനു കറിവേപ്പില എന്നിവ ചേർത്ത് വഴറ്റിയെടുക്കുക. നന്നായി വഴുന്നു വന്നതിനുശേഷം എടുത്തു വെച്ചിരിക്കുന്ന വഴുതനങ്ങയും ഇതിലേക്ക് ഇട്ടു കൊടുക്കുക.
ശേഷം നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. ഇതിലേക്ക് ആവശ്യത്തിന് ഉപ്പും ചേർക്കുക. അതിനുശേഷം മുടി വെച്ച് മൂന്നോ നാലോ മിനിറ്റ് വേവിച്ചെടുക്കുക. അധികം വേവിക്കാതെ ഇരിക്കുക എന്തുകൊണ്ടെന്നാൽ വഴുതനങ്ങ ഉടഞ്ഞു പോകാൻ സാധ്യതയുണ്ട്. അതിനുശേഷം എണ്ണ എല്ലാം ചെറുതായി തെളിഞ്ഞു വരുമ്പോൾ ഒരു പാത്രത്തിലേക്ക് പകർത്തി വെക്കാവുന്നതാണ്. ചപ്പാത്തി,ചോറ്, പത്തിരി എന്നിവയോടൊപ്പം കഴിക്കാൻ വളരെ രുചികരമാണ്. എല്ലാവരും ഇന്നുതന്നെ ഉണ്ടാക്കി നോക്കുക. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കാണുക.