പായസം കഴിക്കാൻ ആർക്കാണ് ഇഷ്ടമില്ലാത്തത്. സേമിയ പായസം കഴിക്കാൻ ഒരുപാട് ഇഷ്ടപ്പെടുന്നവർക്ക് ചവ്വരി ഇട്ട നല്ല ക്രീം പോലുള്ള സേമിയ പായസം എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് പരിചയപ്പെടാം. അതിനായി ആദ്യം തന്നെ ഒരു പാത്രത്തിൽ 2 ടീസ്പൂൺ നെയ്യ് ഒഴിച്ച് അതിലേക്ക് ഒരു കപ്പ് സേമിയ ഇട്ട് നന്നായി വഴറ്റിയെടുക്കുക. ചെറിയ ഗോൾഡൻ ബ്രൗൺ ആയതിനു ശേഷം മറ്റൊരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക.
അതിനുശേഷം ഒരു പാത്രം എടുത്തു അതിലേക്ക് രണ്ട് ലിറ്റർ പാൽ ഒഴിക്കുക. അര ലിറ്റർ വെള്ളവും ഒഴിക്കുക. പാൽ നല്ലതുപോലെ തിളച്ചു വന്നതിനുശേഷം വഴറ്റിവെച്ച സേമിയ ചേർത്ത് കൊടുക്കുക. സേമിയ നന്നായി വേവിച്ചെടുക്കുക. അതിലേക്ക് 4 ഏലക്കായ ഇട്ടു കൊടുക്കുക. തിളച്ചതിനുശേഷം അതിലേക്ക് 10 ടീസ്പൂൺ പഞ്ചസാര ചേർത്ത് കൊടുക്കുക. ശേഷം തിളപ്പിക്കുക.
ഇതേസമയം കാൽ കപ്പ് ചവ്വരി ആവശ്യത്തിനു വെള്ളവും ചേർത്ത് നന്നായി വേവിച്ചെടുക്കുക. വെന്തു വന്നതിനുശേഷം പാലിലേക്ക് ചേർത്ത് കൊടുക്കുക. ആവശ്യമെങ്കിൽ പഞ്ചസാര ചേർത്ത് കൊടുക്കാവുന്നതാണ്. ശേഷം പായസം നല്ലതുപോലെ കുറുക്കിയെടുക്കുക. കുറുകി വന്നതിനുശേഷം ഇറക്കിവെക്കാം.
അടുത്തതായി ഒരു പാൻ ചൂടാക്കി അതിലേക്ക് രണ്ട് ടീസ്പൂൺ നെയ്യ് ഒഴിച്ചു കൊടുക്കുക. അതിലേക്ക് ആവശ്യത്തിന് കശുവണ്ടിയും ഉണക്കമുന്തിരിയും ചേർത്ത് നന്നായി വറുത്തെടുക്കുക. അതിനുശേഷം തയ്യാറാക്കി വെച്ച പായസത്തിലേക്ക് ഇട്ടുകൊടുത്ത് ഇളക്കിയോജിപ്പിക്കുക. ശേഷം രുചിയോടെ കഴിക്കാം. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.