സദ്യ കഴിക്കാൻ മലയാളികൾക്ക് വളരെയധികം ഇഷ്ടമാണ്. ഒരുപാട് കറികൾ ഉണ്ടെങ്കിൽ ചോറുണ്ണാൻ കുട്ടികളായാലും മുതിർന്നവർ ആരായാലും മുന്നിൽ തന്നെ ഉണ്ടാകും. ചോറുണ്ണാൻ വറുത്ത് ചാലിച്ച ഇത് മാത്രം മതി. ഇത് തയ്യാറാക്കാനായി ആദ്യം തന്നെ ഒരു ചട്ടിയിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക. എണ്ണ ചൂടായതിനു ശേഷം എഴുതി അനുസരിച്ച് വറ്റൽമുളക് ചേർത്ത് കൊടുക്കുക.മുളക് നന്നായി വറുത്തെടുത്ത് മാറ്റിവെക്കുക.
അതിനുശേഷം അതേ എണ്ണയിലേക്ക് എത്രയാണോ വറ്റൽമുളക് എടുത്തത് അതേ അളവിൽ പച്ചമുളക് ചേർത്ത് വറുത്തെടുക്കുക. അതിനുശേഷം അരടീസ്പൂൺ കായപ്പൊടിയോ അല്ലെങ്കിൽ ഒരു ചെറിയ കഷണം കായം എടുത്ത് നന്നായി മൊരിച്ചെടുക്കുക. വറുത്ത് മാറ്റിയതിനുശേഷം ഒരു ടീസ്പൂൺ ഉലുവയും ഇട്ട് വറുത്തെടുത്ത് മാറ്റിവെക്കുക. അതിനുശേഷം ഒരു നെല്ലിക്ക വലുപ്പത്തിൽ പുളി എടുത്ത് വെളിച്ചെണ്ണയിൽ ചെറുതായി ഒന്ന് ചൂടാക്കിയെടുക്കുക.
അതിലേക്ക് ആവശ്യത്തിന് കറിവേപ്പിലയുമിട്ട് വറുത്തുകോരി മാറ്റുക. അതിനുശേഷം അതേ എണ്ണയിലേക്ക് രണ്ട് വലിയ തക്കാളി ചെറിയ കഷ്ണങ്ങളാക്കി നുറുക്കി വഴറ്റിയെടുക്കുക. അതിനുശേഷം ആവശ്യത്തിന് ഉപ്പും ചേർക്കുക തക്കാളി നന്നായി ഉടച്ചെടുക്കുക. ശേഷം വറുത്തു വെച്ച വറ്റൽമുളക്, പച്ചമുളക്, കായം, പുളി, കറിവേപ്പില ഉഴുന്ന്, അതിലേക്ക് ആവശ്യമായ ഉപ്പും ചേർത്ത് നന്നായി മിക്സിയിൽ വെള്ളം ചേർക്കാതെ അരച്ചെടുക്കുക.
അതിനുശേഷം വഴറ്റി വച്ച തക്കാളിയിലേക്ക് ഇട്ട് കൊടുത്തത് നന്നായി ഇളക്കി യോജിപ്പിക്കുക. ശേഷം മറ്റൊരു പാത്രത്തിലേക്ക് പകർത്തി അല്പം വെളിച്ചെണ്ണയും ഒഴിച്ച് ഉപയോഗിക്കാവുന്നതാണ്. ഇത് ചോറ്,ഇഡ്ഡലി, ദോശ, കഞ്ഞി എന്നിവയുടെ കൂടെ എല്ലാം കഴിക്കാൻ വളരെയധികം രുചികരമാണ്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.