മീൻ കറി കഴിക്കാൻ എല്ലാവർക്കും വളരെയധികം ഇഷ്ടമാണ്. മീൻ ഉപയോഗിച് വീട്ടമ്മമാർ ഒത്തിരി വ്യത്യസ്തമായ വിഭവങ്ങൾ തയ്യാറാക്കാറും ഉണ്ട്. എന്നാൽ മീൻ വൃത്തിയാക്കുന്നത് മാത്രം ആർക്കും വലിയ ഇഷ്ടമുള്ള കാര്യമല്ല. മീൻ വൃത്തിയാക്കി കഴിഞ്ഞാൽ അതിന്റെ ചിതമ്പലും മറ്റും ദേഹത്തും വസ്ത്രങ്ങളിലും പറ്റിപ്പിടിച്ച് വൃത്തികേടാകുന്നു. ഫ്ലാറ്റിൽ താമസിക്കുന്ന വീട്ടമ്മമാരെ സംബന്ധിച്ചിടത്തോളം വളരെയധികം വൃത്തി നോക്കേണ്ടതുണ്ടാവാം.
അത്തരം പ്രശ്നങ്ങൾക്ക് ഒരു എളുപ്പ മാർഗ്ഗത്തിലൂടെ ഉടനടി പരിഹാരം ഉണ്ടാക്കാം. എവിടെയും ചിതമ്പൽ തെറിക്കാതെ മീൻ വൃത്തിയാക്കിയെടുക്കാം. അതിന് മീൻ വൃത്തിയാക്കാൻ ഒരു കുപ്പി മാത്രം മതി. ഏതുതരത്തിലുള്ള കുപ്പി വേണമെങ്കിലും എടുക്കാവുന്നതാണ്. കുപ്പിയെടുത്ത് അതിന്റെ താഴ്ഭാഗത്തു നിന്നും കുറച്ചു മുകളിലായി മുറിച്ചെടുത്ത് മാറ്റുക. ഈ ഭാഗം കൊണ്ടാണ് മീനിന്റെ ചിതമ്പൽ കളയുന്നത്.
കുപ്പിയുടെ മുറിച്ച ഭാഗം എടുത്ത് ചെറുതായൊന്നു മടക്കി മീനിന്റെ ചിതമ്പൽ എല്ലാം കത്തി ഉപയോഗിച്ച് വൃത്തിയാക്കുന്നതുപോലെ വൃത്തിയാക്കി എടുക്കാം. ശേഷം മീനിന്റെ തലയും മറ്റു ഭാഗങ്ങളും എല്ലാം കൈകൊണ്ട് വൃത്തിയാക്കി എടുക്കാം. മീനിന്റെ വാലുഭാഗം കത്തി ഉപയോഗിച്ചോ കത്രിക ഉപയോഗിച്ചോ നീക്കം ചെയ്യാവുന്നതാണ്.
അതിനുശേഷം പൊടിയുപ്പോ കല്ലുപ്പോ ചേർത്ത് മീൻ നല്ലതുപോലെ കഴുകി വൃത്തിയാക്കി എടുക്കുക. ഈ രീതി ഉപയോഗിച്ച് കുട്ടികൾക്കും വളരെ എളുപ്പത്തിൽ തന്നെ മീൻ വൃത്തിയാക്കാൻ സാധിക്കുന്നതാണ്. ഫ്ളാറ്റുകളിലും മറ്റും താമസിക്കുന്ന വീട്ടമ്മമാർക്ക് പ്രയോജനകരമായ ഒരു രീതിയാണിത്. ഇത് എല്ലാ വീട്ടമ്മമാരും ചെയ്തു നോക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.