നാലുമണി പലഹാരത്തിൽ കഴിക്കാൻ ഏറെ രുചികരമായ ഒരു പലഹാരമാണ് വട. വളരെ പെട്ടെന്ന് തന്നെ ചെയ്ത് എടുക്കാൻ സാധിക്കുന്ന ഒരു പരിഹാരം കൂടിയാണത്. ഉഴുന്നു കൊണ്ട് മാത്രം അല്ലാതെ മറ്റു നിരവധി വടകളും നാം കഴിച്ചിട്ട് ഉണ്ടാകും. എന്നാൽ ഉരുളക്കിഴങ്ങും സവാളയും ഉപയോഗിച്ച് ഇതുപോലൊരു വട ആരും തന്നെ ഉണ്ടാക്കി കാണില്ല. വീട്ടിൽ എന്നും ഉണ്ടാകുന്ന സാധനങ്ങൾ കൊണ്ട് രുചിയൂറും നാലുമണി പലഹാരം തയ്യാറാക്കാം.
അതിനായി ആദ്യം തന്നെ രണ്ടു വലിയ ഉരുളൻകിഴങ്ങ് എടുത്ത് തോല് കളഞ്ഞ് നന്നായി ഗ്രേറ്റ് ചെയ്തു എടുക്കുക. ശേഷം കൈ കൊണ്ട് നന്നായി തിരുമ്മി അതിലെ വെള്ളം എല്ലാം തന്നെ പിഴിഞ്ഞു കളഞ്ഞ് എടുക്കുക. ശേഷം മറ്റൊരു പാത്രത്തിലേക്ക് കനം കുറഞ്ഞു അരിഞ്ഞുവച്ച സബോള ഇട്ടുകൊടുക്കുക. ശേഷം സവാളയിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർത്ത് കൈകൊണ്ട് നന്നായി തിരുമ്മി എടുക്കുക. അതിലേക്ക് ഗ്രേറ്റ് ചെയ്തു വെച്ച ഉരുളക്കിഴങ്ങ് ഇടുക.
ശേഷം അതിലേക്ക് എരുവിന് ആവശ്യമായ പച്ചമുളക് പൊടിയായി അരിഞ്ഞത്, ആവശ്യത്തിന് മല്ലിയില, രണ്ട് ടീസ്പൂൺ മുളകുപൊടി, ഒരു ടീസ്പൂൺ ഗരം മസാല, രണ്ട് ടീസ്പൂൺ കടലപ്പൊടി, എന്നിവ ചേർത്ത് കൈകൊണ്ട് നന്നായി ഇളക്കി യോജിപ്പിക്കുക. ശേഷം മറ്റൊരു പാത്രത്തിൽ ആവശ്യത്തിന് എണ്ണയൊഴിച്ച് കൊടുക്കുക.
എണ്ണ നന്നായി ചൂടായി വന്നതിനുശേഷം കൈകൊണ്ട് ചെറുതായൊന്ന് അമർത്തി ആവശ്യമുള്ള വലിപ്പത്തിൽ എണ്ണയിലേക്ക് ഇട്ടുകൊടുക്കുക. എല്ലാ ഭാഗവും നന്നായി മൊരിഞ്ഞു വന്നതിനുശേഷം മറ്റൊരു പാത്രത്തിലേക്ക് പകർത്തി വയ്ക്കാവുന്നതാണ്. ഈ വട സോസ് ചേർത്തോ ചട്ട്ണിയുടെ കൂടെയോ കഴിക്കാവുന്നതാണ്. സ്കൂൾ വിട്ടു വരുന്ന കുട്ടികൾക്ക് വളരെ എളുപ്പത്തിൽ തയ്യാറാക്കി നൽകാവുന്ന ഈ നാലുമണി പലഹാരം ചെയ്തു നോക്കൂ. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.