മലയാളികളുടെ ബ്രേക്ക്ഫാസ്റ്റ് വിഭവങ്ങളിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് അപ്പം. നല്ല സോഫ്റ്റായ വെളുത്ത അപ്പം ഈസ്റ്റും തേങ്ങയും ചേർക്കാതെ വളരെ എളുപ്പത്തിൽ തയ്യാറാക്കാം. വെള്ളേപ്പത്തിന് തയ്യാറാക്കുന്ന മാവ് വല്ലാതെ പുളിച്ച് പോകുന്ന അവസ്ഥകൾ പൊതുവെ എല്ലാ വീട്ടിലും സംഭവിക്കാറുള്ളതാണ്. ഇത് അപ്പം നല്ല രുചിയിൽ കഴിക്കാൻ പറ്റാത്ത അവസഥ ഉണ്ടാക്കുന്നു. എന്നാൽ ഇതുപോലുള്ള പ്രശ്നങ്ങൾ ഈ മാർഗ്ഗത്തിലൂയോടെ ഇല്ലാതാക്കാം.
വീട്ടമ്മമാർക്ക് വളരെ എളുപ്പത്തിൽ തന്നെ മാവ് തയ്യാറാക്കാം. രണ്ട് കപ്പ് അരിപ്പൊടി, അരക്കപ്പ് അവിൽ, ഒരു ടീസ്പൂൺ ഉഴുന്ന്, പഞ്ചസാര എന്നിവയാണ് ആവശ്യമായിട്ടുള്ളത്. ആദ്യം തന്നെ അവിൽ ആവശ്യത്തിന് വെള്ളം ഒഴിച്ച് കുതിർക്കാൻ ആയി വെക്കുക. അതുപോലെ തന്നെ ഉഴുന്ന് ആവശ്യത്തിന് വെള്ളമൊഴിച്ച് ഒരു മണിക്കൂർ നേരമെങ്കിലും കുതിർക്കാൻ വയ്ക്കുക.
അവിലും ഉഴുന്നും നന്നായി കുതിർന്നു വന്നതിനുശേഷം മിക്സിയുടെ ജാറിലേക്ക് ഇട്ട് ആവശ്യത്തിന് വെള്ളം ഒഴിച്ച് തരിയില്ലാതെ നന്നായി അരച്ചെടുക്കുക. അതിനുശേഷം മറ്റൊരു പാത്രത്തിലേക്ക് 2 കപ്പ് അരിപൊടി ഇടുക അതിലേക്ക് ഒരു ടീസ്പൂൺ പഞ്ചസാര ഇട്ട് നന്നായി ഇളക്കുക. അതിനുശേഷം അരച്ചുവെച്ച ഉഴുന്നും അവിലും ചേർത്ത് കൊടുക്കുക.
ശേഷം ആവശ്യത്തിന് വെള്ളം ഒഴിച്ച് നന്നായി ഇളക്കി യോജിപ്പിക്കുക. അതിനുശേഷം മിക്സിയുടെ ജാറിലേക്ക് പകർത്തി ഒന്ന് കറക്കി എടുക്കുക. ശേഷം മറ്റൊരു പാത്രത്തിലേക്ക് പകർത്തി പുളിക്കാൻ ആയി വെക്കുക. നന്നായി പുളിച്ചു പൊന്തി വന്നതിനുശേഷം അപ്പം ഉണ്ടാക്കാവുന്നതാണ്. വളരെ എളുപ്പത്തിൽ യീസ്റ്റ് ഒന്നും ചേർക്കാതെ തന്നെ സോഫ്റ്റായ അപ്പം ഇതുപോലെ ഉണ്ടാക്കിയെടുക്കാം. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.