സോഫ്റ്റ് പുട്ട് കിട്ടിയില്ലെന്ന് ഇനി ആരും പറയരുതേ. പുട്ട് ഉണ്ടാക്കുമ്പോൾ ഇതുമാത്രം ചേർത്താൽ മതി. ബ്രേക്ഫാസ്റ്റിലെ താരം പുട്ടും കടലയും തന്നെ…

എല്ലാ വീടുകളിലും പൊതുവേ ബ്രേക്ക്ഫാസ്റ്റിനു ഉണ്ടാക്കുന്ന പലഹാരങ്ങളിൽ ഒന്നാണ് പുട്ടും കടലയും. പല വീട്ടമ്മമാർക്കും പുട്ട് ഉണ്ടാക്കുമ്പോൾ ഉണ്ടാകുന്ന ഒരു പ്രശ്നമാണ് പുട്ട് നല്ല സോഫ്റ്റ് ആയി വരാത്തത്. ഇപ്പോളിതാ ഈ ഒരു മാർഗ്ഗത്തിലൂടെ ഈ പ്രശ്നത്തെ പരിഹരിക്കാം. പുട്ടുപൊടി നനക്കുമ്പോൾ ഇതൊന്നു ചേർത്താൽ മാത്രം മതി. ആദ്യമായി ഒരു കപ്പ് പുട്ടുപൊടി ചെറുചൂടുവെള്ളം ഒഴിച്ച് ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി നനച്ച് എടുക്കുക. ശേഷം 10 മിനിറ്റ് മാറ്റിവയ്ക്കുക.

   

അതിനുശേഷം ഒരു സ്പൂൺ വെളിച്ചെണ്ണയും ചേർത്ത് മിക്സിയിൽ ഇട്ട് ഒന്നു കറക്കിയെടുക്കുക. ഇത് പുട്ട് നല്ല സോഫ്റ്റായി വരാനും നല്ല മണത്തിനും സഹായിക്കും. ശേഷം സാധാരണ പുട്ട് ഉണ്ടാക്കുന്നത് പോലെ ആവിയിൽ തയ്യാറാക്കി എടുക്കാം. അടുത്തതായി പുട്ടിനോടൊപ്പം കഴിക്കാൻ എപ്പോഴും കടലക്കറി ആണ് നല്ലത്. അതിനായി കുതിർത്തുവച്ച കടല ഒരു കുക്കറിൽ ഇടുക. അതിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിക്കുക.

അതിലേക്ക് ഒരു വലിയ സവോള അരിഞ്ഞത്, കാൽ സ്പൂൺ ഇഞ്ചി, കാൽ ടീസ്പൂൺ വെളുത്തുള്ളി, ചെറിയ ഒരു തക്കാളി അരിഞ്ഞത്, ആവശ്യത്തിന് കറിവേപ്പില, ആവശ്യത്തിന് ഉപ്പ്, അര സ്പൂൺ മഞ്ഞൾ പൊടി, ഒരു സ്പൂൺ മുളകുപൊടി, നാലു സ്പൂൺ മല്ലിപ്പൊടി, കറുവപ്പട്ട ചെറുത് രണ്ടെണ്ണം, മൂന്ന് ഏലക്കായ എന്നിവ ചേർത്ത് ഇളക്കി വേവിക്കാൻ വയ്ക്കുക. ഇതിലേക്കായി ഒരു മസാല കൂട്ട് തയ്യാറാക്കേണ്ടതാണ്. അതിനായി രണ്ട് സ്പൂൺ തേങ്ങ, അര ടീസ്പൂൺ കുരുമുളകുപൊടി, കാൽ സ്പൂൺ പെരുംജീരകം, അര സ്പൂൺ ഗരംമസാല, ആവശ്യത്തിന് വെള്ളവും ചേർത്ത് നന്നായി അരച്ചെടുക്കുക.

ശേഷം കടല നന്നായി വെന്തുവരുമ്പോൾ ഉണ്ടാക്കിവെച്ച അരപ്പ് ഇട്ട് ആവശ്യത്തിന് വെള്ളവും ചേർത്ത് നന്നായി കുറുക്കിയെടുക്കുക. ശേഷം മറ്റൊരു പാത്രത്തിൽ വെളിച്ചെണ്ണയൊഴിച്ച് ചൂടാക്കി അതിലേക്ക് രണ്ട് സ്പൂൺ കടുക് ഇട്ട് പൊട്ടിക്കുക ശേഷം. ഒരു സ്പൂൺ ചെറിയ ഉള്ളി, ഒരു സ്പൂൺ വെളുത്തുള്ളി, 3 പച്ചമുളക്, ആവശ്യത്തിന് കറിവേപ്പിലയും ചേർത്ത് നന്നായി മൂപ്പിച്ചെടുക്കുക. നന്നായി മൂത്തു വന്നതിനുശേഷം കടല കറിയിലേക്ക് ചേർക്കുക. ഇനി എന്നും കഴിക്കാം രുചികരമായ കടലക്കറിയും നല്ല സോഫ്റ്റ് പുട്ടും. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *