ഡൈ ഉപയോഗം വളരെ ശ്രദ്ധയോടെ വേണം ചെയ്യുവാൻ. മുടിയുടെ അഴക് മറ്റ് എല്ലാറ്റിൽ നിന്നും വേറിട്ടു നിൽക്കുന്ന ഒന്നാണ്. എല്ലാവരും മുടി വൃത്തിയോടും ഭംഗിയോടും കൂടെ സൂക്ഷിക്കുവാൻ ശ്രമിക്കാറുണ്ട്. ഡൈ ചെയ്തിട്ട് ആണെങ്കിൽ പോലും. ഇന്നത്തെ കാലത്ത് ഡൈ ചെയ്യാത്തവർ വളരെ കുറവാണ്. പണ്ട് നര ഉള്ളവരായിരുന്നു മുടി ഡൈ ചെയ്ത് കറുപ്പിക്കുന്നത്. ഇപ്പോൾ മറ്റുള്ളവരിൽനിന്ന് വ്യത്യസ്തരാകാൻ വേണ്ടി പുതുതലമുറ മുടിയിൽ നിറങ്ങൾ വാരിപൂശുന്നു. അതും പല നിറങ്ങൾ. മുടിക്ക് നിറം നൽകുമ്പോൾ ഒരു കാര്യം പ്രത്യേകം ശ്രദ്ധ ഉണ്ടായിരിക്കണം.
ഡൈ ചെയ്യുന്നതും മുടിയിലാണ്. ഒരുപക്ഷേ ഇത് മുടിക്കും തലയ്ക്കും ഒപ്പം ചർമത്തിനും ഒരുപോലെ പ്രശ്നങ്ങൾ സൃഷ്ടിച്ചേക്കാം. കണ്ണുമടച്ച് മുടിക്ക് നിറം നൽകാൻ ചാടി പുറപ്പെടുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. വെയിൽ ചിലതാണ് ഇനി പറയുന്നത്. ഹെയർ കളറിൽ അടങ്ങിയിരിക്കുന്ന രാസവസ്തുക്കൾ മുടിക്ക് പ്രശ്നങ്ങൾ ഉണ്ടാക്കിയേക്കാം ഒരുപക്ഷേ മുടി ദുർബലമാകുകയും പൊട്ടി പോകുകയും ചെയ്യും . ഡൈ മുടിയിൽ അടങ്ങിയിരിക്കുന്ന പ്രോട്ടീനുകൾ നശിപ്പിക്കുന്നതിനാൽ മുടിയുടെ ടെക്സ്റ്റർ തന്നെ മാറുന്നു. ഡൈ അലർജിക്ക് കാരണമാകുന്നുണ്ട്.
ഡൈ അലർജി മൂലം ചർമത്തിൽ കുമിളകളും കുരുക്കളും ചൊറിച്ചിലും ഉണ്ടാകാം. ചർമ്മത്തിൽ മാത്രമല്ല കൺപോളകൾക്ക് ചൊറിച്ചിലും തടിപ്പും ഉണ്ടാക്കുന്നു. വർഷങ്ങളോളം ഡൈ തുടർച്ചയായി ഉപയോഗിക്കുന്നത്. ത്വക്കിൽ നിറവ്യത്യാസം ഉണ്ടാക്കുന്നത് സാധ്യത വളരെ കൂടുതലാണ്. ഹെയർ ബ്ലീച്ചിങ് ചെയ്യുന്നത് മുടിയിൽ സുഷിരങ്ങൾ ഉണ്ടാകുകയും വെള്ളം കൂടുതൽ വലിച്ചെടുക്കുകയും ചെയ്യും.
ഇത് മുടി വലിഞ്ഞു പൊട്ടി പോകുവാൻ കാരണമാകുന്നു. ഉപയോഗം എങ്ങനെയൊക്കെ ആകാം എന്ന് നമുക്ക് നോക്കാം ഇതിനെക്കുറിച്ച് അറിയുവാനായി വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.