തുമ്പപ്പൂവ് പാലിലിട്ട് തിളപ്പിച്ചു കുടിച്ചാൽ ഉണ്ടാകുന്ന ഗുണങ്ങൾ നിങ്ങൾക്കറിയാമോ?

കേരളത്തിൽ വ്യാപകമായി കണ്ടുവരുന്ന സസ്യമാണ് തുമ്പ. കേരളത്തിലെ ദേശീയോത്സവമായ ഓണവുമായി ബന്ധപ്പെട്ട ആണെന്ന് കൂടുതലും തുമ്പപ്പൂവിനെ അറിഞ്ഞിട്ടുള്ളത്. ആയുർവേദ ഔഷധങ്ങളിൽ ഇതിൻറെ ഇലയും വേരും ഉപയോഗിക്കാറുണ്ട്. കർക്കിടക വാവുബലി തുടങ്ങി മരണാനന്തര ക്രിയകൾക്ക് ഹൈന്ദവ തുമ്പപ്പൂ ഉപയോഗിക്കാറുണ്ട്. തുമ്പ പൂവിൻറെ ഏറ്റവും പ്രശസ്തമായ ഉപയോഗം എന്നുപറയുന്നത് അത്തപ്പൂക്കളത്തിൽ അലങ്കാരമായി തന്നെയാണ്. തൃക്കാക്കര അപ്പന് ഏറ്റവും പ്രിയങ്കരമായ പുഷ്പം വിനയത്തിന് പ്രതീകമായ നമ്മുടെ തുമ്പ ആണ്.

   

പൂ കൊണ്ട് ഓണ രാത്രിയിൽ അട ഉണ്ടാക്കി അത് ഓണത്തപ്പന് നേദിക്കുന്ന ചടങ്ങ് മധ്യകേരളത്തിലെ ചില ഭാഗങ്ങളിൽ ഒക്കെ ഇപ്പോഴും നിലവിലുണ്ട്. പൂവട എന്നാണ് ഇതിനെ പറയുന്നത്. ഇന്നത്തെ വീഡിയോ തുമ്പച്ചെടി യെ കുറിച്ചാണ്. തുമ്പയുടെ വിവിധങ്ങളായ ഔഷധ ഉപയോഗങ്ങൾ കുറിച്ച് ഒക്കെയാണ്. വീഡിയോ അവസാനം വരെ കാണുക ഈ അറിവ് മറ്റുള്ളവരിലേക്ക് എത്തിക്കുന്നതിനായി ഷെയർ ചെയ്യുക. കരിന്തുമ്പ തുമ്പ പെരുന്തുമ്പ എന്നിങ്ങനെയുള്ള മൂന്നു പ്രധാന തരങ്ങളാണ് കേരളത്തിൽ കണ്ടുവരുന്നത്.

തമിഴിൽ തുമ്പയെ തുംബൈ എന്നും കന്നടത്തിൽ തുമ്പക്കുടം എന്നും തെലുങ്കു ഭാഷയിൽ തുമ്പച്ചെട്ട എന്നും ഒക്കെ തുമ്പ ക്ക് വിവിധ പേരുകളിൽ അറിയപ്പെടുന്നു. തുമ്പയുടെ വിവിധ ഔഷധഗുണങ്ങളെക്കുറിച്ച് നമുക്ക് നോക്കാം. ഒരുപിടി തുമ്പപൂവ് പറിച്ചെടുത്ത് വെള്ള തുണിയിൽ കിഴികെട്ടി ഇടുക പാലിൽ ഇട്ട് തിളപ്പിച്ച പാല് കുട്ടികൾക്കൊക്കെ കൊടുക്കുന്നത് കുട്ടികളിലെ വിരശല്യം ഇല്ലാതാക്കുന്ന സഹായിക്കും.

വയറുവേദനയ്ക്ക് നല്ലൊരു മരുന്നാണ് തുമ്പപ്പൂ ഇട്ട പാല്. ഇത് തുമ്പപ്പൂ പാലിലരച്ചു കഴിച്ചാലും മതി. തുമ്പപ്പൂവിനെ കൂടുതൽ ഔഷധഗുണങ്ങളെക്കുറിച്ച് അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.

Leave a Reply

Your email address will not be published. Required fields are marked *