ഇന്നത്തെ മാറിയ ജീവിത ശൈലി കൊണ്ടും ജീവിതസാഹചര്യങ്ങൾ കൊണ്ടുവരുന്ന പ്രധാന ഒന്നാണ് അമിത വണ്ണം എന്നത്. ഇന്ന് വളരെ സാധാരണമായി കാണുന്ന ഒരു പ്രശ്നമാണ് ഇത്. ഇത് കേവലം ഒരു സൗന്ദര്യ പ്രശ്നമോ അല്ലെങ്കിൽ മാനസിക പ്രശ്നം മാത്രമല്ല അതിലുപരി ഇത് വളരെ ഗുരുതരമായ ഒരു ആരോഗ്യപ്രശ്നം കൂടിയാണ്. ഇതുമൂലം ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾ അനവധിയാണ്. ഡയബെറ്റിസ് പ്രമേഹം, ഹൈപ്പർടെൻഷൻ രക്തസമ്മർദ്ദം, കൊളസ്ട്രോൾ അളവിലുള്ള കൂടുതൽ തുടങ്ങി ഹൃദയാഘാതവും പക്ഷാഘാതവും സ്ട്രോക്കും തുടങ്ങി ക്യാൻസർ വരെ ഇതിലൂടെ ഉണ്ടാകുന്നുവെന്നാണ് തെളിയിക്കപ്പെടുന്നത്.
പക്ഷെ ഇതൊന്നും ഒരു വ്യക്തിയിൽ പെട്ടെന്ന് വരുന്നതല്ല ഇത് കാലക്രമേണ കുറെ വർഷങ്ങൾ അമിതവണ്ണം കൊണ്ടുനടക്കുന്ന ആളുകളിൽ ഇത്തരം മാറ്റങ്ങൾ വരികയും പ്രശ്നങ്ങളുണ്ടാക്കുകയും ചെയ്യുന്നത്. അതുകൊണ്ടാണ് ഇതിനെ സൈലൻറ് കില്ലർ എന്ന് പറയുന്നത് . വരുന്ന സമയത്ത് പെട്ടെന്ന് രോഗികൾക്ക് പ്രശ്നങ്ങൾ ഒന്നും ഉണ്ടാകില്ല അതുകൊണ്ട് സാധാരണ ഇത് അവഗണിക്കുകയാണ് പതിവ്. ഭൂരിപക്ഷം പേരിലും അമിതവണ്ണം ഉണ്ടാകുന്നത് നമ്മൾ കഴിക്കുന്ന ആഹാരവും ശരീരം ചെലവഴിക്കുന്ന വ്യായാമത്തിന് യും എക്സസൈസ് അളവ് തമ്മിലുള്ള വ്യത്യാസം മൂലമാണ് ഇങ്ങനെ സംഭവിക്കുന്നത്.
https://youtu.be/zZc7QD_tNiM
അതായത് ആഹാരം കഴിക്കുന്നത് കൂടുകയും എക്സസൈസ് ചെയ്യുന്നത് കുറയുകയും അല്ലെങ്കിൽ ആഹാരം മിതമായ രീതിയിൽ കഴിക്കുകയും തീരെ എക്സൈസ് അല്ലെങ്കിൽ മറ്റു ജോലികൾ ചെയ്യാതിരിക്കുകയും ചെയ്യുമ്പോഴാണ് ഇത്തരത്തിൽ സംഭവിക്കുന്നത്. അപൂർവം ചില സന്ദർഭങ്ങളിൽ ഹോർമോൺ മൂലമുള്ള വ്യതിയാനം അമിതവണ്ണം ഉണ്ടാകുന്നതിന് കാരണമാകുന്നു.
അമിതവണ്ണത്തെ നേരിടാൻ പ്രധാനമായും മൂന്ന് ആയുധങ്ങളാണ് ഉള്ളത് ആഹാരനിയന്ത്രണം, വ്യായാമം, ഓപ്പറേഷൻ. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.