ഇന്നത്തെ കാലത്ത് മൺപാത്രങ്ങളെക്കാൾ കൂടുതൽ ഉപയോഗിക്കുന്നത് നോൺസ്റ്റിക് പാത്രങ്ങളാണ്. മൺപാത്രങ്ങൾ എങ്ങനെ മയക്കി എടുക്കണം എന്ന് പുതുതലമുറയ്ക്ക് അറിയില്ല എന്നതാണ് വാസ്തവം. എന്നാൽ ഒരു മൺചട്ടി നോൺസ്റ്റിക് പാൻ പോലെ മാറ്റിയെടുക്കാനുള്ള ചില കിടിലൻ വഴികളാണ് ഈ വീഡിയോയിലൂടെ പറയുന്നത്. പുതിയ മൺചട്ടികൾ മയക്കിയെടുക്കുകയാണെങ്കിൽ ഒരുപാട് കാലം നമുക്ക് പൊട്ടാതെയും .
സൂക്ഷിക്കുവാനായി സാധിക്കും ആദ്യം തന്നെ പുതിയതായി വാങ്ങിക്കുന്ന മൺചട്ടികൾ നല്ലതുപോലെ കഴുകി എടുക്കണം അതിലെ പൊടിയും മണ്ണും പോകുന്നതിനാണ്. പിന്നീട് ഈ മൺചട്ടി മുങ്ങി നിൽക്കുന്നതിനായി ഇളം ചൂടുള്ള കഞ്ഞിവെള്ളം ഒരു പാത്രത്തിൽ എടുക്കുക. ഇത്തരത്തിൽ ഒരു രണ്ടു ദിവസം വയ്ക്കേണ്ടതുണ്ട് മൺചട്ടി കഞ്ഞിവെള്ളം മുഴുവനും കുടിച്ച് നല്ലപോലെ മയപ്പെട്ട് കിട്ടും. ഇതാണ് പൊതുവേ പണ്ടത്തെ.
ആളുകൾ ചെയ്യുന്ന ഒരു രീതി രണ്ട് ദിവസത്തിനു ശേഷം എടുത്താൽ കഞ്ഞിവെള്ളം നല്ലപോലെ പുളിച്ച് ചട്ടി മയപ്പെട്ടിട്ടുണ്ടാകും. പിന്നീട് ഇത് നല്ല വെള്ളത്തിൽ വൃത്തിയായി കഴുകിയെടുക്കുക. ഈയൊരു രീതിയിൽ ചെയ്തെടുക്കുകയാണെങ്കിൽ പത്തുവർഷത്തെ കാലം പൊട്ടലും വിള്ളലും ഇല്ലാതെ മൺചട്ടി ഉപയോഗിക്കാവുന്നതാണ്. കഴുകിയെടുക്കാനായി ഉപയോഗിക്കേണ്ടത് കടലമാവാണ് ഒരിക്കലും സോപ്പ് ഉപയോഗിച്ച് കഴുകരുത്.
രണ്ടാമത്തെ സ്റ്റെപ്പ് ചെയ്യുന്നതിനായി മൺചട്ടി നല്ലപോലെ തുടച്ചെടുക്കുക അല്ലെങ്കിൽ അല്പസമയം വെയിലത്ത് വെച്ചാലും മതിയാകും. പിന്നീട് അതിലേക്ക് കുറച്ചു വെളിച്ചെണ്ണ ഒഴിച്ചു കൊടുത്തു ചട്ടിയുടെ അകവും പുറവും തേക്കുക. പിന്നീട് ഫ്ലെയിം ഓണാക്കി മൺചട്ടി അതിലേക്ക് വച്ച് ചൂടാക്കി എടുക്കേണ്ടതുണ്ട്. ലോ ഫ്ലെയിമിൽ വെച്ച് വേണം ചൂടാക്കുവാൻ . തുടർന്ന് ഇതിനെക്കുറിച്ച് അറിയുന്നതിനായി വീഡിയോ കാണുക.