ആരും പറഞ്ഞു തരാത്ത പുത്തൻ അടുക്കള ടിപ്പുകൾ, വീട്ടമ്മമാർ അറിയണം…

മിക്ക ആളുകൾക്കും അറിയാത്ത ഒരുപാട് പുതുമയാർന്ന കിച്ചൻ ടിപ്പുകൾ ആണ് ഈ വീഡിയോയിലൂടെ പരിചയപ്പെടുത്തുന്നത്. വീട്ടമ്മമാർക്ക് വളരെയധികം ഉപകാരപ്രദമാകുന്ന ടിപ്പുകൾ ആണ് ഇവ. ഒരുപാട് അരി വാങ്ങിച്ചു സൂക്ഷിക്കുന്ന സമയത്ത് അതിൽ പെട്ടെന്നുതന്നെ എള്ള് പ്രാണി തുടങ്ങിയവ വരാറുണ്ട്. ഇതിന് പരിഹാരമായി ഒരു ചെറിയ കഷണം പേപ്പറിൽ കുരുമുളക് ഗ്രാമ്പൂ കുറച്ചു മഞ്ഞൾ പൊടി .

   

തുടങ്ങിയവ ചേർത്ത് റബർ ബാൻഡ് ഇട്ടു വയ്ക്കുക  ഇത് അരി വെക്കുന്ന പാത്രത്തിൽ സൂക്ഷിക്കുകയാണെങ്കിൽ എത്ര മാസങ്ങൾ കഴിഞ്ഞാലും അരി പുതിയത് പോലെ തന്നെ ഉണ്ടാവും. തേങ്ങ പൊളിച്ചതിനു ശേഷം ഫ്രിഡ്ജിൽ സൂക്ഷിക്കുമ്പോൾ അത് ഉണങ്ങിയതുപോലെ ആകുന്നു എന്നാൽ തേങ്ങ ഉടച്ചതിനുശേഷം അതിൽ അല്പം വെളിച്ചെണ്ണ പുരട്ടി സൂക്ഷിക്കുകയാണെങ്കിൽ എത്ര ദിവസം ഫ്രിഡ്ജിൽ എടുത്തു .

വച്ചാലും കേടാകാതെ പുതിയത് പോലെ ഇരിക്കും  ആരോഗ്യഗുണങ്ങളാൽ സമ്പന്നമായ ഒന്നാണ് ഉണ്ണിപ്പിണ്ടി എന്നാൽ ഇത് നന്നാക്കാനുള്ള ബുദ്ധിമുട്ട് കാരണം പലരും കറി വെക്കാറില്ല എന്നതാണ് വാസ്തവം. എന്നാൽ വളരെ പെട്ടെന്ന് തന്നെ അതിലെ നാരുകൾ കളയുന്നതിന് ഉണ്ണിപ്പിണ്ടി വട്ടത്തിൽ അരിഞ്ഞതിനു ശേഷം ഒന്ന് ചെറുതായി ഉരസി കൊടുത്ത് മോര് വെള്ളത്തിലിട്ടാൽ മതിയാകും  ഇങ്ങനെ ചെയ്യുമ്പോൾ.

അതിൻറെ കറ കൈകളിൽ പറ്റുകയുമില്ല നാരുകൾ എളുപ്പത്തിൽ ക്ലീൻ ചെയ്യാനും സാധിക്കും  മരത്തിൻറെ തവി ഒരുപാട് ദിവസം ഉപയോഗിക്കാതെ വരുമ്പോൾ അതിൽ പൂപ്പലുകൾ ഉണ്ടാകുന്നു. എന്നാൽ നല്ലപോലെ കഴുകി തുടച്ച് അതിൽ അല്പം വെളിച്ചെണ്ണ പുരട്ടുകയാണെങ്കിൽ എത്ര ദിവസം എടുത്താലും പൂപ്പൽ ഉണ്ടാവുകയില്ല. കൂടുതൽ ടിപ്പുകൾ അറിയുന്നതിന് വീഡിയോ കാണൂ.