വീട്ടമ്മമാർക്ക് ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ് രാവിലെ എണീറ്റ് പച്ചക്കറികൾ അരിയുക എന്നത്. മിക്ക സ്ത്രീകളും ഇത് തലേദിവസം രാത്രി തന്നെ ചെയ്തു വയ്ക്കാറുണ്ടാകും അല്ലാത്തപക്ഷം രാവിലെ അടുക്കളയിൽ കൂടുതൽ സമയം ചെലവഴിക്കേണ്ടതായി വരുന്നു. പച്ചക്കറികൾ അരിഞ്ഞെടുക്കുമ്പോൾ വളരെ ചെറുതായി പൊടിയായി അരിഞ്ഞെടുക്കുവാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട് എന്നാലേ തോരൻ വയ്ക്കുമ്പോൾ ടേസ്റ്റ്.
ആകുന്നുള്ളൂ ജോലിക്ക് പോകുന്ന സ്ത്രീകൾ ആണെങ്കിൽ രാവിലെ എഴുന്നേറ്റ് ഇത്തരത്തിൽ ചെയ്യുമ്പോൾ കൂടുതൽ സമയം ആവശ്യമായി വരും. എന്നാൽ വളരെ ഈസിയായി ഏതൊരു പച്ചക്കറിയും പൊടി പൊടിയായി അരിഞ്ഞെടുക്കുവാൻ ഈ വീഡിയോയിൽ കാണുന്ന ഒരു ട്രിക്ക് പ്രയോഗിക്കാം ഇതിനായി നമ്മൾ ഉപയോഗിക്കുന്നത് മിക്സിയാണ്. മിക്സിയില്ലാത്ത വീടുകൾ വളരെ ചുരുക്കം ആയിരിക്കും അതുകൊണ്ടുതന്നെ ഈയൊരു.
രീതി ആർക്കും ട്രൈ ചെയ്തു നോക്കാവുന്നതാണ്. കാബേജ് ക്യാരറ്റ് ബീറ്റ്റൂട്ട് ഉള്ളി തുടങ്ങിയവയ്ക്ക് വളരെ ഈസിയായി തന്നെ ഈ ഒരു രീതിയിൽ തോരൻ വയ്ക്കാനായി അരിഞ്ഞെടുക്കാം. ഇതിനായി ആദ്യം തന്നെ ക്യാരറ്റ് കുറച്ച് വലിയ പീസുകളായി മുറിച്ചെടുക്കുക, അതുപോലെതന്നെ സവാളയും വലിയ കഷണങ്ങളായി തന്നെ മുറിച്ചെടുക്കുക. ഇവ ചെറുതായി മാറ്റുന്നതിനായി മിക്സിയുടെ ഏറ്റവും ചെറിയ ജാർ തന്നെ എടുക്കാം.
പിന്നീട് അതിലേക്ക് അരിഞ്ഞു വെച്ച പച്ചക്കറികൾ ചേർത്തു കൊടുക്കുക. പിന്നീട് മിക്സിയുടെ നോബ് ഇടതുവശത്തേക്ക് തിരിച്ചുകൊടുത്ത് രണ്ടോ മൂന്നോ പ്രാവശ്യം കറക്കി എടുത്താൽ മതിയാകും. ഇങ്ങനെ ചെയ്യുമ്പോൾ പച്ചക്കറികൾ വളരെ പൊടിയായി കിട്ടുന്നു ഈസിയായി തന്നെ ഇത് ചെയ്തെടുക്കാം. അടുക്കള ജോലികൾ എളുപ്പമാക്കുന്നതിനുള്ള കൂടുതൽ ടിപ്പുകൾക്കായി വീഡിയോ മുഴുവനായും കാണുക.