ഒട്ടുമിക്ക വീടുകളിലും ഉറുമ്പിന്റെ ശല്യം ഉണ്ടാകും. പ്രത്യേകിച്ചും കുട്ടികൾ ഉള്ള വീടുകൾ ആണെങ്കിൽ പലഹാരങ്ങളുടെയും ചോക്ലേറ്റിന്റെയും വേസ്റ്റ് പല ഭാഗങ്ങളിലായി കളയുന്നത് കൊണ്ട് തന്നെ ഉറുമ്പുകൾ കൂടുതലായി കാണപ്പെടുന്നു. ഉറുമ്പിന്റെ ചെറിയൊരു കടി കണ്ടാൽ തന്നെ നമുക്ക് നല്ല നീറ്റലും വേദനയും അനുഭവപ്പെടുന്നു. ഉറുമ്പുകളെ കൊല്ലുന്നതിനായി വിവിധതരത്തിലുള്ള ഉൽപ്പന്നങ്ങൾ വിപണിയിൽ ലഭ്യമാണ്.
എന്നാൽ രാസപദാർത്ഥങ്ങൾ അടങ്ങിയ ഇത്തരം ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നത് വളരെ ശ്രദ്ധിച്ചു വേണം. ഉറുമ്പുകളെ കൊല്ലാതെ തന്നെ അവയുടെ ശല്യം ഇല്ലാതാക്കാനുള്ള ഒരു കിടിലൻ ഐഡിയ ആണ് ഈ വീഡിയോയിലൂടെ പറയുന്നത്. ഉറുമ്പുകളെ കൊന്നു കളയാതെ അവയെ വീട്ടിലേക്ക് അടുപ്പിക്കാത്ത രീതിയിൽ ഒരു കിടിലൻ സൂത്രമുണ്ട്. വ്യത്യസ്ത തരത്തിലുള്ള മൂന്ന് ടിപ്പുകൾ ആണ് ഈ വീഡിയോയിലൂടെ കാണിച്ചുതരുന്നത്.
ഇതിലേത് വേണമെങ്കിലും ട്രൈ ചെയ്യാവുന്നതാണ് ഉറപ്പായും റിസൾട്ട് കിട്ടും. ആദ്യത്തെ ടിപ്പു ചെയ്യുന്നതിനായി നമ്മൾ ഉപയോഗിക്കുന്നത് കരിഞ്ചീരകവും പെരുംജീരകവും ആണ്. ഇതിലേതെങ്കിലും ഒന്ന് വെള്ളത്തിൽ ഇട്ട് നല്ലപോലെ തിളപ്പിച്ച് എടുക്കുക. വെള്ളം നല്ലപോലെ തണുത്തതിനു ശേഷം അരിച്ചെടുത്ത് ഒരു സ്പ്രേ ബോട്ടിലിൽ ആക്കുക ഉറുമ്പുകൾ കൂടുതലായി കാണപ്പെടുന്ന ഭാഗങ്ങളിൽ.
ഇവ സ്പ്രേ ചെയ്തു കൊടുത്താൽ തന്നെ പിന്നീട് ആ ഭാഗങ്ങളിലേക്ക് അവ വരുകയില്ല. ജീരകം തിളച്ചു വരുമ്പോൾ പ്രത്യേക കുത്തുന്ന ഒരു മണം ആയിരിക്കും ഉണ്ടാവുക അത് ഉറുമ്പുകൾക്ക് ഒട്ടും തന്നെ ഇഷ്ടമല്ല. അടുത്തതായി പശുവിന്റെ ചാണകം ഉറുമ്പുകൾ വരുന്ന ദ്വാരങ്ങളിൽ വെച്ചു കൊടുത്താലും മതിയാകും. കൂടുതൽ ടിപ്പുകൾ മനസ്സിലാക്കുവാനായി വീഡിയോ മുഴുവനായും കാണുക.